ഐപിഎല്ലിന് ഇത്തവണയും ചൈനീസ് സ്‌പോണ്‍സര്‍മാർ
ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം ശക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ടിക്ക് ടോക്ക് അടക്കമുള്ള 59 ഓളം ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആപ്പുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെ മറ്റ് ചൈനീസ് ഉത്പനങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാരും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും നടന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആഹ്വാനം നിലനില്‍ക്കുമ്പോഴും നടക്കാനിരിക്കുന്ന പുതിയ ഐപിഎല്‍ സീസണില്‍ ചൈനീസ് കമ്പനികളാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍. പതിമൂന്നാമത്…
