Headlines

Webdesk

കർഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങൾക്ക് മൊറട്ടോറിയം അനുവദിക്കണം ;രാഹുൽ ഗാന്ധി

  കൽപ്പറ്റ: കർഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങൾക്ക് മൊറട്ടോറിയം അനുവദിക്കണം, രാഹുൽ ഗാന്ധി ചെറുതും ഇടത്തരം കർഷകരും ധാരാളമായി അധിവസിക്കുന്ന വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ കർഷകർക്ക് അവരുടെ വായ്പയിൻമേൽ അടിയന്തിരമായി മൊറട്ടോറിയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് ശ്രീ രാഹുൽ ഗാന്ധി കത്ത് അയച്ചു. 2018, 2019 വർഷങ്ങളിൽ ഉണ്ടായ അതിഭീകര പ്രളയത്തിന് ശേഷം അനന്തമായി നീളുന്ന കോവിഡ്‌ ലോക്ക്ഡൗൺ കാരണം കർഷകരും ചെറുകിട സംരംഭകരും കടുത്ത പ്രയാസം നേരിടുകയാണ്. തങ്ങളുടെ…

Read More

വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കടയ്ക്കല്‍: വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തില്‍ വര്‍ഷയാണ് (18) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം കുമ്മിള്‍ ഹയര്‍ സെകന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്നലെ പ്ലസ് ടുവിന് റിസള്‍ട്ട് വന്നപ്പോള്‍ ഒരു വിഷയത്തിന് പരാജയപ്പെട്ടിരുന്നു.ഇതിന്റെ വിഷമത്തിലായിരുന്നു വര്‍ഷ എന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ മകളെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ മുറിക്കുള്ളില്‍ നോക്കിയപ്പോഴാണ് കുട്ടി അത്മഹത്യ ചെയ്ത വിവരം അറിയുന്നത്. കടയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി

Read More

സംസ്ഥാനത്ത് പനിബാധിക്കുന്നവരൊക്കെ ഇനി കൊവിഡ് പരിശോധനക്ക് വിധേയരാവേണ്ടിവരും

  കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികില്‍സ തേടുന്നവരെയൊക്കെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ നടപടി. പനിയടക്കമുള്ള രോഗ ലക്ഷണങ്ങളുണ്ടായിട്ടും കൊവിഡ് പരിശോധന നടത്താതെ സ്വകാര്യ ചികില്‍സ നടത്തുന്നത് ഒഴിവാക്കാനും രോഗ വ്യാപനം തടയാനുമാണ് നിര്‍ദ്ദേശം. പനി ബാധിച്ച് സ്വകാര്യ ചികില്‍സക്ക് വിധേയരാവുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭ്യമാക്കും. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം കൈമാറി. പനി ബാധിച്ച് ചികിത്സ തേടുന്ന രോഗികളെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി വിവരം പ്രാഥമികാരോഗ്യ…

Read More

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 693 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.11

  വയനാട് ജില്ലയില്‍ ഇന്ന് (29.07.21) 693 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 463 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.11 ആണ്. 687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76149 ആയി. 70269 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4858 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3617 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

മേരി കോമിലൂടെ മെഡല്‍; ഇന്ത്യന്‍ മോഹത്തിന് വിരാമം

ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിങില്‍ മേരി കോമിലൂടെ രണ്ടാം മെഡല്‍ നേടാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. പ്രീക്വാര്‍ട്ടറില്‍ 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് വിഭാഗത്തിലാണ് താരം തോറ്റത്. കൊളംബിയയുടെ ലോറെന വലന്‍സിയ 3-2രണ്ടിനാണ് ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്. 2012 ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവു കൂടിയാണ് മേരി കോം. ഇന്ത്യയ്ക്കായി സതീഷ് കുമാറും പൂജാ റാണിയും നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.  

Read More

ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച പുരാവസ്തുക്കള്‍ ഓസ്‌ട്രേലിയ മടക്കിനല്‍കും; വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരത്തിന് 16.3 കോടി രൂപ വിലമതിക്കും

സിഡ്നി: വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയ കലാമൂല്യമുള്ളതും പുരാതനവുമായ വസ്തുക്കള്‍ ഓസ്ട്രേലിയ ഇന്ത്യക്ക് മടക്കി നല്‍കും.   ഇന്നത്തെ വിപണിമൂല്യം അനുസരിച്ച്‌ 2.2 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ എങ്കിലും ഇവയ്ക്ക് വില വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം 16.3 കോടി ഇന്ത്യന്‍ രൂപ വരും. പലവിധ വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരമാണ് ഇപ്പോള്‍ ഇന്ത്യക്ക് കൈമാറാന്‍ പോകുന്നത്. എല്ലാ പുരാവസ്തുക്കളും മതപരമായി ബന്ധമുള്ളതിനാല്‍ തന്നെ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയതായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഓസ്ട്രേലിയന്‍…

Read More

ചരിത്രത്തില്‍ ആദ്യമായി മൂന്നു മലയാളികള്‍ ഇന്ത്യന്‍ ക്യാപ്പണിഞ്ഞേക്കും; ശ്രീലങ്കയ്‌ക്കെതിരായ അവസാന 20-20 ഇന്ന്; വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തം

കൊളംബോ: ചരിത്രത്തില്‍ ആദ്യമായി മൂന്നു മലയാളികള്‍ ഒന്നിച്ച് ഇന്ത്യയ്ക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങിയേക്കും. ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് രാത്രി എട്ടിന് നടക്കും.  ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. രണ്ടാം ടി20യില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ നവ്ദീപ് സൈനിക്ക് പകരം മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം മൂന്ന് മലയാളികള്‍ സന്ദീപ്, സഞ്ജു, ദേവ്ദത്ത്…

Read More

അലിഫ് അറബിക്ക് ടാലന്റ് ടെസ്റ്റ് ഗ്രാന്റ് ഫിനാലയും ഭാഷാസമര അനുസ്മരണ വെബിനാറും നാളെ

കോഴിക്കോട്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അലിഫ് വിങ്ങിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ പ്രൈമറി വിദ്യാര്‍ത്ഥിക്കായി നടത്തുന്ന സംസ്ഥാന തല അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നാളെ നടക്കും. ഉച്ചക്ക് 2.15 ന് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് ഗ്രാന്റ് ഫിനാലെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് 3മുതല്‍ 3.45 വരെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെയും 4 മുതല്‍ 4.45 വരെ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെയും 5 മുതല്‍ 5.45 വരെ പ്രൈമറി വിഭാഗത്തിന്റെയും…

Read More

ഏകോപിത നവകേരളം: കര്‍മ്മപദ്ധതി 2 നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും ഉള്‍പ്പെടുത്തി ഏകോപിത നവകരളം കര്‍മ്മപദ്ധി 2 രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂര്‍ത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് ‘വിദ്യാകിരണം’ എന്ന് പുനര്‍നാമകരണം ചെയ്യും. നവകേരളം കര്‍മ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കണ്‍വീനറായും നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ജോ. കണ്‍വീനറായും…

Read More