കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12-16 ആഴ്ച വരെയാണ്. 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനായി കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ കൂടുതൽ വിശകലനങ്ങൾ നടത്തിയ ശേഷം ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ 14 മുതല്‍ 30 ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ്…
