മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് മധുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തും
അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ സഹായിക്കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി നന്ദകുമാർ ഇന്ന് മധുവിന്റെ വീട്ടിലെത്തും. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി വി നന്ദകുമാറിനെ ചുമതലപ്പെടുത്തിയത്. സർക്കാർ തന്നെയാകും കേസ് നടത്തുക സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തോട് മൂന്ന് പേരുകൾ നിർദേശിക്കാൻ പറഞ്ഞിരുന്നുവെങ്കിലും ഇത് വരെ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല. ഇതിലടക്കമുള്ള നിയമോപദേശമാകും വി നന്ദകുമാർ നൽകുക.
