Headlines

Webdesk

ഫോണുകളുടെ അൺലോക്ക് പാറ്റേൺ നൽകാൻ ദിലീപ് അടക്കമുള്ള പ്രതികളോട് കോടതി

  ദിിലീപ് അടക്കമുള്ള പ്രതികൾ ഹാജരാക്കിയ ഫോണുകളുടെ അൺലോക്ക് പാറ്റേൺ നൽകാൻ നിർദേശം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ദിലീപിന്റെയും പ്രതികളുടെയും ഫോണുകളുടെ അൺലോക്ക് പാറ്റേൺ നൽകാനാണ് നിർദേശം. ദിലീപ് അടക്കമുള്ള പ്രതികൾക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു പ്രതികളോ അഭിഭാഷകരോ നേരിട്ടെത്തണമെന്നാണ് നിർദേശം. ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. കോടതി അനുമതിയോടെ ദിലീപിന്റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി…

Read More

പെഗാസസിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇരുസഭകളിലും സർക്കാർ തള്ളി

  പെഗാസസ് വിഷയത്തിൽ പ്രത്യേക ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് പെഗാസസ് ഉന്നയിച്ച് നൽകിയ ഭേദഗതികളും അംഗീകരിച്ചില്ല. നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പാർലമെന്റിന്റെ രണ്ട് സഭകളിലും വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. നന്ദി പ്രമേയ ചർച്ചയിൽ എല്ലാ വിഷയങ്ങളും ഉന്നയിക്കാമെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ നന്ദി പ്രമേയത്തിൽ പെഗാസസ് ചൂണ്ടിക്കാട്ടിയ നൽകിയ ഭേദഗതി രാജ്യസഭാ സെക്രട്ടേറിയറ്റ്…

Read More

ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എന്തിനാണ് ലോകായുക്തക്ക്; ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ സർക്കാർ

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ വിശദീകരണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഗവർണർ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാൻ ലോകായുക്തക്ക് കഴിയില്ല. 1986ലെ ബാലകൃഷ്ണപിള്ള-കെസി ചാണ്ടി കേസിലെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നൽകുകയെന്ന് സർക്കാർ ചോദിക്കുന്നു. ഗവർണർ നിയമിച്ച ഒരു മന്ത്രിക്കെതിരെ റിട്ട് ഓഫ് ക്വോ വാറന്റോ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കോടതിക്ക് ഇല്ലാത്ത എന്ത് അധികാരമാണ് ലോകായുക്തക്ക്…

Read More

ഒമിക്രോണ്‍ വകഭേദം 57 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന

57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. നിലവിലുള്ള വകഭേദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കുമെന്നതിനാല്‍ പല രാജ്യങ്ങളിലും സാമൂഹ്യ വാപനം ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഏകദേശം പത്ത് ആഴ്ച്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് മഹാമാരിയുടെ ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും രോഗബാധിതര്‍ കൂടാന്‍ കാരണമായിട്ടുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ശേഖരിച്ച കൊവിഡ് സാമ്പിളുകളുടെ 93 ശതമാനവും…

Read More

മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുമായി കൈകോർത്ത് ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളില്‍ നിന്നും നല്ല രീതിയിലുള്ള അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് പദ്ധതി പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കുവാന്‍ തീരുമാനിച്ചത്. ആസ്റ്റര്‍ മിംസിന്റെ ഹോം കെയര്‍ വിഭാഗമായ ആസ്റ്റര്‍ @ ഹോമിലെ ജീവനക്കാരാണ് ലബോറട്ടറി പരിശോധനകള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. ആസ്റ്റര്‍ ഡി…

Read More

കല്ലമ്പലത്തെ സുഹൃത്തുക്കളായ മൂന്ന് പേരുടെ മരണം; രണ്ടെണ്ണം കൊലപാതകം, ഒരാൾ പിടിയിൽ

  തിരുവനന്തപുരം കല്ലമ്പലത്ത് മണിക്കൂറുകൾക്കിടെ സുഹൃത്തുക്കളായ മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. ഇതിൽ രണ്ടെണ്ണം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. പി ഡബ്ല്യു ഡി ഹെഡ് ക്ലാർക്കായ അജികുമാറാണ് ഇതിൽ ആദ്യം മരിച്ചത്. ഇത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സുഹൃത്തായ  സജീവ്കുമാറാണ് അജികുമാറിനെ കൊലപ്പെടുത്തിയത്. ഇവരുടെ മറ്റൊരു സുഹൃത്തായ അജിത്തിനെ സജീവ് കുമാർ പിക്കറ്റ് വാനിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അജികുമാറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മണിക്കൂറുകൾക്ക് ശേഷം സുഹൃത്തായ അജിത്ത് വാഹനമിടിച്ച് കൊല്ലപ്പെട്ടു….

Read More

ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി; അന്തിമ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം

  സംസ്ഥാനത്ത് ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് കൂട്ടേണ്ടി വരുമെന്നും വിദ്യാർഥികളുടെ കൺസെഷനിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരികെ എത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക ബിപിഎൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. നവംബറിൽ നടത്തിയ ചർച്ചയ്ക്ക് ശേഷവും തീരുമാനമാകാത്തതിനെ തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകൾ.

Read More

കാറിനുള്ളിലും മാസ്‌ക്: ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി

  കാർ അടക്കമുള്ള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്‌ക് നിർബന്ധമാക്കിയ ഡൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും മാറിയ സാഹചര്യത്തിൽ പിൻവലിക്കാത്തതത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് കോടതി നിർദേശിച്ചു. യഥാർഥത്തിൽ ഇത് അസംബന്ധമാണ്. നിങഅങലുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്. നിങ്ങൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കാറിൽ സഞ്ചരിക്കുന്നവർക്ക് മാസ്‌ക് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവെച്ചതാണെന്ന്…

Read More

24 മണിക്കൂറിനിടെ 1.61 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1733 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,16,30,885 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1733 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പ്രതിദിന കേസുകൾ കുറയുമ്പോഴും മരണനിരക്ക് ഉയരുന്നത് വലിയ ആശങ്കക്ക് വഴിവെക്കുന്നുണ്ട്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയെത്തി. 9.26 ശതമാനമാണ് നിലവിലെ ടിപിആർ പ്രതിവാര ടിപിആർ 14.15 ശതമാനമാണ്. 2.81 ലക്ഷം…

Read More

ഇടുക്കിയിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പന്നിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  ഇടുക്കിയിൽ മൂന്ന് അന്യ സംസ്ഥാന തൊഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതിലൊരാൾ സ്ത്രീയാണ്. അടിമാലി രാജക്കാട് കുത്തുങ്കലിന് സമീപമാണ് സംഭവം. വൈദ്യുതി നിലയത്തിന് മുകളിൽ പന്നിയാർ പുഴയിലാണ് മൃതദേഹങ്ങൾ കണ്ടത് രാജക്കാട്ടെ കോഴിക്കോടയിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് ദിവസമായി ഇവരെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Read More