Headlines

Webdesk

വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി; കണ്ണുതുറന്നു, സംസാരിച്ചു: വെന്റിലേറ്ററില്‍ നിന്ന് മാറ്റി

  കോട്ടയം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് വാവ സുരേഷ് ഡോക്റ്റര്‍മാരോടും ജീവനക്കാരോടും സംസാരിച്ചുവെന്ന് വ്യക്തിമാക്കിയിരിക്കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ…

Read More

സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുമായി എം ശിവശങ്കറിന്റെ പുസ്തകം അശ്വത്ഥാമാവ് വെറും ഒരു ആന ശനിയാഴ്ച്ച പുറത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിൻ്റെ അനുഭവ കഥ എന്നാണ് ഡി സി ബുക്സ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ കൂടിയാണ് പുസ്തകം പുറത്തുവരുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്…

Read More

ഓസ്ട്രേലിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പല നഗരങ്ങളും ഒറ്റപ്പെട്ടു: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഓസ്ട്രേലിയയിൽ കനത്ത മഴയിലും രൂക്ഷമായ വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട നഗരങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് സഞ്ചാരികളെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തന ടീമുകൾ രംഗത്ത്. കൂബർപീഡി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എ.ഡി.എഫ് വിമാനം അയക്കുമെന്ന് അധികൃതർ അറിയിച്ചു. മാർല, റോക്സി ഡൗൺസ്, ലേ ക്രീക്ക് തുടങ്ങിയ നഗരങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. റെയിൽ ഗതാഗതത്തെയും മഴ ബാധിച്ചു. ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവ എയർ ലിഫ്റ്റിംഗിലൂടെ വിതരണം ചെയ്യുന്നുണ്ട്. കനത്ത മൺസൂൺ മഴ ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ്.

Read More

സമരത്തിൽ നിന്ന് പിന്മാറുന്നതായി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്നും സമരത്തിൽ നിന്ന് പിന്മാറുന്നതായും സംസ്ഥാന സ്വകാര്യ ബസുടമകൾ. ബസുടമകളുടെ മുന്നോട്ടു വെച്ച ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുത്തത്. മുഖ്യമന്ത്രി പിണറായി…

Read More

കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് യോഗം ചേരും

രാജ്യത്തെ കോവിഡ്  സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രാലയം ഇന്ന് യോഗം ചേരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ കൊറോണ നിരക്ക് കുറയുന്നത് പരിഗണിച്ച് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയേക്കാം. സ്‌കൂൾ തുറക്കുന്നതിന് പൊതുമാനദണ്ഡവും ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടും മരണ സംഖ്യ ഉയരുന്നത് വളരെ ഗൗരവമായാണ് ആരോഗ്യമന്ത്രാലയം നോക്കി കാണുന്നത്. വാക്‌സിന്റെ രണ്ടാം ഡോസ് സമയബന്ധിതമായി കൊടുത്ത് തീർക്കാനും സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം കർശന നിർദ്ദേശം നൽകും. അതേസമയം, രാജ്യത്ത് കോവിഡ്  മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി…

Read More

യു.എ.ഇ. സെൻട്രൽ ബാങ്ക് സ്മാരകനാണയങ്ങൾ പുറത്തിറക്കി

യു.എ.ഇ. സെൻട്രൽ ബാങ്ക് സ്മാരകനാണയങ്ങൾ പുറത്തിറക്കി.യു.എ.ഇ.യുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് സ്മാരക നാണയം പുറത്തിറക്കിയതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു. നാണയത്തിന് 40 ഗ്രാം ഭാരമുണ്ട്. ഒരു വശത്ത് ശൈഖ് സായിദിന്റെ ഛായാചിത്രവും അദ്ദേഹത്തിന്റെ ‘യൂണിയൻ എന്റെ ആത്മാവിൽ വസിക്കുന്നു’ എന്ന പ്രശസ്തമായ വാക്കുകളുമുണ്ട്. മറുവശത്ത് ‘ഗ്രാൻഡ് മോസ്‌ക്‌ 50 വർഷം’ എന്നുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.നാണയങ്ങൾ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിന് കൈമാറിക്കഴിഞ്ഞു.

Read More

കോവിഡ്​ പ്രതിരോധത്തിന്​ ഉപയോഗിക്കുന്ന യു.എ.ഇയുടെ ‘അൽ ഹുസ്​ൻ’ആപ്പിന്​ അന്താരാഷ്ട്ര പുരസ്കാരം

  കോവിഡ്​ പ്രതിരോധത്തിന്​ ഉപയോഗിക്കുന്ന യു.എ.ഇയുടെ ‘അൽ ഹുസ്​ൻ’ആപ്പിന്​ അന്താരാഷ്ട്ര പുരസ്കാരം.അമേരിക്കയിലെ ഗ്ലോബൽ എക്സലൻസ്​ അവാർഡ്​ കമ്മിറ്റിയാണ്​ ‘ആപ് ഓഫ്​ ദ ഇയർ-2021’പുരസ്കാരം അൽ ഹുസ്​ന്​ സമ്മാനിച്ചത്​. കോവിഡ്​ പ്രതികരണമായി രൂപപ്പെട്ട ആപ്ലിക്കേഷനുകളുടെ കാറ്റഗറിയിലാണ്​ അവാർഡ്​ നേട്ടം. കോവിഡ് പരിശോധന വിവരങ്ങൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റ്​, ഇളവുകൾ എന്നിവക്ക്​ ഉപയോഗിക്കുന്ന ആപ് അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. സ്‌മാർട്ട്‌ഫോൺ കാമറയോ ആപ്പിന്‍റെ ബിൽറ്റ്-ഇൻ സ്‌കാനറോ ഉപയോഗിച്ച് ആപ് ക്യൂ.ആർ കോഡ് വായിക്കാനാകും. വാക്സിനേഷൻ സ്റ്റാറ്റസും പരിശോധന ഫലങ്ങളും…

Read More

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഗ്രാഫിക് നോവലായ അഥർവ ദി ഒറിജിനിൽ അഥർവയുടെ മുഖമായി പ്രശസ്ത ക്രിക്കറ്റ് താരം എം എസ് ധോണി

  2 ഫെബ്രുവരി 2022: കോമിക് പ്രേമികൾക്കും എം എസ് ധോണി ആരാധകർക്കും സന്തോഷിക്കാൻ കാരണമേകികൊണ്ട്, വിർസു സ്റ്റുഡിയോ മിഡാസ് ഡീൽസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് നിർമ്മിക്കുന്ന ‘അഥർവ – ദി ഒറിജിൻ’ എന്ന മെഗാ ബജറ്റ് ഗ്രാഫിക് നോവലിന്റെ മോഷൻ പോസ്റ്റർ ഇന്ന് പുറത്തിറക്കി. സൂപ്പർ ഹീറോയും യോദ്ധാ നേതാവുമായി ക്രിക്കറ്റ് താരം തന്നെ പ്രത്യക്ഷപ്പെടുന്ന അഥർവയുടെ മോഷൻ പോസ്റ്റർ എം എസ് ധോണി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. മോഷൻ പോസ്റ്ററിൽ പരുക്കൻ…

Read More

ഡിജിറ്റൽ കറൻസിക്ക് സാമ്പത്തിക, സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയും; പ്രധാനമന്ത്രി

  ഡിജിറ്റൽ കറൻസിക്ക് സാമ്പത്തിക, സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ കറൻസി പുതിയ അവസരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി(സിബിഡിസി) നമ്മുടെ രൂപയുടെ ഡിജിറ്റൽ രൂപമായിരിക്കും അത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും. ഡിജിറ്റൽ കറൻസി ഉപയോഗിച്ച് ഫിസിക്കൽ കറൻസി കൈമാറ്റം ചെയ്യുന്ന സംവിധാനമായിരിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Read More

മുന്‍ എം.എല്‍.എ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു

  തിരുവനന്തപുരം:  മുന്‍ എം.എല്‍.എയു മുസ്‌ലിം ലീഗ് നേതാവുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭയില്‍ എത്തിയത്.  മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. മുസ്‌ലിം ലീസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഖബറടക്കം വൈകീട്ട് നാലിന് കൊല്ലുവിള ജുമാമസ്ജിദ്…

Read More