Webdesk

രാത്രി വൈകിയും ഉറക്കം വരുന്നില്ലേ?: എങ്കിൽ ഈ വിദ്യ പരീക്ഷിക്കൂ

  രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കാതിരിക്കുന്നതും, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതും, ഇടവിട്ട് ഉണര്‍ന്ന് ഉറക്കം മുറിഞ്ഞുപോകുന്നതും എല്ലാം പതിവാണോ? ഇവയെല്ലാം തന്നെ പതിവാണെങ്കില്‍ അത് കാര്യമായ പ്രശ്‌നമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള ഉറക്കപ്രശ്‌നങ്ങള്‍ വരാം. ഈ കാരണങ്ങളെ മനസിലാക്കി, ഇവയെ പരിഹരിച്ചില്ലെങ്കില്‍ പിന്നീട് മറ്റ് പല ശാരീരിക- മാനസിക വിഷമതകളും ഇതുമൂലമുണ്ടാകാം. നാം കഴിക്കുന്ന ഭക്ഷണത്തിലെ പോരായ്കകള്‍, ചുറ്റുപാടുകളില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിങ്ങനെ പലവിധ അസുഖങ്ങളും…

Read More

ഞായറാഴ്ച ലോക്ക്ഡൗൺ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയ്ക്കു തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ്

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഞായറാഴ്ച സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്

Read More

സൗജന്യ നിയമസഹായം തുണയായി; ലേബർ കോടതിയിൽ നിന്ന് കണ്ണൂർ സ്വദേശിക്ക് ലഭിച്ച നഷ്ടപരിഹാര തുക കൈമാറി

  ഷാർജ: നിയമക്കുരുക്കിൽ അകപ്പെട്ട കണ്ണൂർ ചക്കരക്കൽ സ്വദേശി ഉമേഷിന് ലേബർ കോടതിയുടെ അനുകൂല വിധിയെ തുടർന്ന് ലഭിച്ച നഷ്ടപരിഹാര തുകയായ 8100 ദിർഹംസ് (ഒന്നരലക്ഷം രൂപ) കൈമാറി. യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി മുഖാന്തിരം സൗജന്യ നിയമസഹായത്തിലൂടെ നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് ഇദ്ദേഹത്തിന് നഷ്ടപരിഹാര തുക ലഭ്യമായത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുടെ കീഴിലുള്ള ലേബർ സപ്ലൈ കമ്പനിയിലാണ് ഉമേഷ് 2008 മുതൽ 2020 വരെ ജോലി ചെയ്തിരുന്നത്. ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള…

Read More

സി​ൽ​വ​ർ​ലൈ​ൻ ഡി​പി​ആ​ർ കു​രു​ക്കി​ൽ; പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് സി​പി​എം

ന്യൂ​ഡ​ൽ​ഹി: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​ത്ത​ത് പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് സി​പി​എം. പ​ദ്ധ​തി​ക്ക് എ​ത്ര​യും വേ​ഗം അ​ന്തി​മാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ എ​ള​മ​രം ക​രീം ആ​വ​ശ്യ​പ്പെ​ട്ടു. സി​ൽ​വ​ർ​ലൈ​ൻ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​യാ​ണെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​ദ്ധ​തി​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്ക​രു​തെ​ന്നു​മാ​ണ് എ​ള​മ​രം ക​രീം ശൂ​ന്യ വേ​ള​യി​ൽ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ കോ​ൺ​ഗ്ര​സ് എം.​പി. കെ​സി വേ​ണു​ഗോ​പാ​ൽ എ​തി​ർ​ത്തു. കേ​ന്ദ്ര നി​ല​പാ​ടി​നെ ഉ​യ​ർ​ത്തി​ക്കാ​ട്ടി കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സി​ൽ​വ​ർ​ലൈ​നി​നെ​തി​രേ പ്ര​ക്ഷോ​ഭ​വും പ്ര​ചാ​ര​ണ​വും ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​പി​എം നീ​ക്കം. പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ…

Read More

സി​ൽ​വ​ർ​ലൈ​നി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റി​യി​ട്ടി​ല്ല; കെ. ​സു​ധാ​ക​ര​ൻ

  സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ൻ. പ​ദ്ധ​തി​യോ​ടു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ല്‍ യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യ്ക്ക് കോ​ൺ​ഗ്ര​സ് എ​തി​ര​ല്ലെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ പ​ദ്ധ​തി​ക്ക് കോ​ൺ​ഗ്ര​സ് അ​നു​കൂ​ല​മാ​ണ് എ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തു. അ​തി​വേ​ഗ റെ​യി​ല്‍​വെ​യ്ക്കൊ​ന്നും ഞ​ങ്ങ​ള്‍ എ​തി​ര​ല്ല. ഒ​രു പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് പ്രാ​യോ​ഗി​ക​മാ​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ ശ​രി​യും തെ​റ്റും ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ബാ​ധ്യ​ത സ​ര്‍​ക്കാ​രി​നു​ണ്ട്. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക ഞ​ങ്ങ​ള്‍​ക്കു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പ് ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍​ക്ക്…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 1,72,433 പേർക്ക് കൊവിഡ്; 1,008 മരണം

  രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,433 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,69,449 സാമ്പിളുകള്‍ പരിശോധിച്ചു. 1,008 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചുള്ള ആകെ മരണനിരക്ക് 4,98,983ലേക്കുയര്‍ന്നു. 41,803,318 ഓളം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. 15,33,921 സജീവ കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 2,59,107 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,97,70,414ആയി. 10.99 ശതമാനമാണ് ടെസ്റ്റ്…

Read More

ദിലീപിൻ്റെ ആവശ്യം അംഗീകരിച്ചു; ഫോണുകൾ കോടതിയിൽ വെച്ച് തുറക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഫോണുകൾ കോടതിയിൽ തുറക്കില്ലെന്നും തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിലേക്ക് നേരിട്ട് അയക്കുമെന്നും ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഫോണുകൾ കോടതിയിൽ തുറക്കണമെന്നാണ് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടത്. തുറക്കരുതെന്നായിരുന്നു ദിലീപിൻ്റെ ആവശ്യം. ഹൈക്കോടതിയുമായി ആലോചന നടത്തിയ ശേഷമാണ് വിചാരണാ കോടതിയുടെ ഉത്തരവ്. ഫോണുകൾ തുറക്കാനുള്ള പാറ്റേണുകൾ ദിലീപിൻ്റെ അഭിഭാഷൻ കൈമാറിയിരുന്നു. കേസുമായി…

Read More

വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി; കണ്ണുതുറന്നു, സംസാരിച്ചു: വെന്റിലേറ്ററില്‍ നിന്ന് മാറ്റി

  കോട്ടയം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും. വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ട് 60 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് വാവ സുരേഷ് ഡോക്റ്റര്‍മാരോടും ജീവനക്കാരോടും സംസാരിച്ചുവെന്ന് വ്യക്തിമാക്കിയിരിക്കുന്നത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ…

Read More

സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുമായി എം ശിവശങ്കറിന്റെ പുസ്തകം അശ്വത്ഥാമാവ് വെറും ഒരു ആന ശനിയാഴ്ച്ച പുറത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിൻ്റെ അനുഭവ കഥ എന്നാണ് ഡി സി ബുക്സ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ കൂടിയാണ് പുസ്തകം പുറത്തുവരുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്…

Read More

ഓസ്ട്രേലിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പല നഗരങ്ങളും ഒറ്റപ്പെട്ടു: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഓസ്ട്രേലിയയിൽ കനത്ത മഴയിലും രൂക്ഷമായ വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട നഗരങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് സഞ്ചാരികളെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തന ടീമുകൾ രംഗത്ത്. കൂബർപീഡി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എ.ഡി.എഫ് വിമാനം അയക്കുമെന്ന് അധികൃതർ അറിയിച്ചു. മാർല, റോക്സി ഡൗൺസ്, ലേ ക്രീക്ക് തുടങ്ങിയ നഗരങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. റെയിൽ ഗതാഗതത്തെയും മഴ ബാധിച്ചു. ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവ എയർ ലിഫ്റ്റിംഗിലൂടെ വിതരണം ചെയ്യുന്നുണ്ട്. കനത്ത മൺസൂൺ മഴ ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ്.

Read More