Webdesk

യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം

യുക്രൈൻ അതിർത്തി പ്രദേശമായ ക്രിമിയയിൽ നിന്ന് സൈനിക അഭ്യാസം അവസാനിപ്പിച്ച് പിൻവാങ്ങുകയാണെന്ന് റഷ്യ. തെക്കൻ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകൾ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങൾ പൂർത്തിയാക്കി നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങുകയാണെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവ സൈനികർ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ടാങ്കുകളും കവചിത വാഹനങ്ങളും അടക്കം ക്രിമിയയിൽ നിന്ന് റെയിൽ മാർഗമാണ് മാറ്റുന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്ന യുക്രൈൻ അതിർത്തിയിൽ നിന്ന് സേനയെ പിൻവലിക്കുന്നതായി റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും നാറ്റോ…

Read More

കല്യാണ വീട്ടിലെ ബോംബേറ്: ഏ​ച്ചൂ​ർ സം​ഘം എ​ത്തി​യ​ത് മൂന്നു ബോംബുകളുമായി

കല്യാണ സ്ഥലത്തെ ബോംബേറിൽ ഒരു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് ബോംബെറിഞ്ഞ ഏ​ച്ചൂ​ർ സം​ഘം വി​വാ​ഹ വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. മൂ​ന്ന് ബോം​ബു​ക​ളാ​ണ് ഇ​വ​ർ കൈയിൽ ക​രു​തി​യി​രു​ന്ന​ത്. ഇ​തു മൂ​ന്നും തോ​ട്ട​ട സം​ഘ​ത്തിനു നേ​രെ എ​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ബോം​ബ് പൊ​ട്ടു​ക​യും ഒന്നു പൊ​ട്ടാ​തെ നി​ല​ത്തു വീ​ഴു​ക​യും ചെയ്തു. മ​റ്റൊ​ന്ന് ഇ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ത​ന്നെ​യു​ള്ള ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ ത​ട്ടി​പൊ​ട്ടു​കയായിരുന്നു. ഇ​തിനു വി​വാ​ഹ​ദി​വ​സം തി​രി​ച്ച​ടി​യു​ണ്ടാ​യാ​ൽ ബോം​ബെ​റി​ഞ്ഞ് എ​തി​രാ​ളി​ക​ളെ അ​പാ​യ​പെ​ടു​ത്ത​നാ​ണ് സം​ഘം ആ​സൂ​ത്ര​ണം ചെ​യ്തെ​ന്നാ​ണ് പോ​ലീ​സ്…

Read More

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമം; ഒരാൾ പിടിയിൽ

  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഡൽഹിയിലെ വസതിയിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമിച്ചയാൾ പിടിയിൽ. ഡൽഹി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാറിൽ ഡോവലിന്റെ വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു തന്റെ ശരീരത്തിൽ ആരോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അയാളാണ് തന്നെ നിയന്ത്രിക്കുന്നതെന്നും ചോദ്യം ചെയ്യലിൽ പിടിയിലായ ആൾ പറഞ്ഞു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് സംശയിക്കുന്നത്. വാടകക്ക് എടുത്ത കാറുമായാണ് ഇയാൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ വീട്ടുപരിസരത്തേക്ക് എത്തിയത് ഇസഡ് പ്ലസ് സുരക്ഷാ വിഭാഗത്തിൽപ്പെടുന്ന ആളാണ്…

Read More

നെല്ലിയാമ്പതിയിൽ മൂന്ന് വയസ്സ് പ്രായമുള്ള പെൺകടുവയുടെ ജഡം കിണറ്റിൽ

  പാലക്കാട് നെല്ലിയാമ്പതിയിൽ കടുവയുടെ ജഡം കിണറ്റിൽ കണ്ടെത്തി. മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന മൂന്ന് വയസ്സ് പ്രായമുള്ള പെൺകടുവയുടെ മൃതദേഹമാണ് ലഭിച്ചത്. പരിശോധനയിൽ കടുവയുടെ വായിൽ മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ചതായി കണ്ടെത്തി. കടുവയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്ത് ആന്തരികാവയവങ്ങൾ കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്‌സാമിനേഷൻ ലാബിലേക്ക് പരിശോധനക്ക് അയച്ചു. ഇരയെ പിടികൂടുന്നതിനിടെ കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം.  

Read More

യുപിയിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേർ മരിച്ചു

  ഉത്തർപ്രദേശിലെ ബാരബങ്കിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറുകയായിരുന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരടക്കമാണ് ആറ് പേർ കൊല്ലപ്പെട്ടത് സൂറത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അജയ്കുമാർ വർമ(33), ഭാര്യ സ്വപ്‌ന(28), മക്കളായ ആര്യൻ(8), യാഷ്(10), സഹോദരൻ രാംജൻ(28) ഡ്രൈവർ അജയകുമാർ യാദവ് എന്നിവരാണ് മരിച്ചത്.

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് 65 ലക്ഷം രൂപയുടെ സ്വർണം

  നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ. രണ്ട് പേരിൽ നിന്നായി 1320 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് 65 ലക്ഷം രൂപ വിലമതിക്കുമെന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പറയുന്നു. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് 750 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണമിശ്രിതമാക്കി മൂന്ന് ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിക്കൊണ്ടുവന്നത്. ഷാർജയിൽ നിന്ന് കുടുംബസമേതം എത്തിയ യാത്രക്കാരനിൽ നിന്ന് 570 ഗ്രാം സ്വർണം…

Read More

കൊവിഡ് കേസുകളിൽ നേരിയ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പുതിയ കേസുകൾ

  രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11 ശതമാനം കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനമായി ഉയർന്നു 82,988 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 514 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,70,240 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4.18 കോടി പേരാണ് രാജ്യത്ത് കൊവിഡിൽ നിന്ന് മുക്തി നേടിയത്.  

Read More

വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച; സൗഹൃദ സന്ദർശനം മാത്രമെന്ന് വെള്ളാപ്പള്ളി

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ആലപ്പുഴയിൽ എത്തിയത്. സഹൃദ സന്ദർശനം മാത്രമാണ് നടത്തിയതെന്നും വരുന്ന എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിൽ താൻ തന്നെ വിജയിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകളും കോടതി വിധികളും നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഇതേ തുടർന്നാണ്…

Read More

ഓസ്‌ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് ഗ്ലെൻ മാക്‌സ്‌വെൽ പിൻമാറി

  ഓസ്‌ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് ഗ്ലെൻ മാക്‌സ് വെൽ പിൻമാറി. മാർച്ച് അവസാനം വിവാഹം നിശ്ചയിച്ചിരിക്കുന്നതിനാലാണ് പരമ്പരയിൽ നിന്നുള്ള പിൻമാറ്റം. ഇതോടെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും മാക്‌സ് വെല്ലിന് നഷ്ടമാകും. ഐപിഎല്ലിൽ ഗ്ലെൻ മാക്‌സ് വെല്ലിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തുടക്കം മുതൽ ടീമിനൊപ്പമില്ലെങ്കിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് ആകും ആർ സി ബി നായകൻ. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതോടെയാണ് ആർ സി ബി…

Read More

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; ഒന്നാം റാങ്ക് ലക്ഷ്യമിട്ട് രോഹിതും സംഘവും

  ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി 7.30ന് ആണ് മത്സരം. പരമ്പരയിൽ സമ്പൂർണ വിജയം നേടാനായാൽ ഇന്ത്യക്ക് ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാം. രോഹിത് ശർമയുടെ നായകത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത് അതേസമയം കരുത്തരായ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയാണ് വിൻഡീസ് ഇന്ത്യയിലെത്തിയത്. കെ എൽ രാഹുലിന്റെ അഭാവത്തിൽ റിഷഭ് പന്തിനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചിരുന്നു. ഇഷാൻ കിഷൻ ആയിരിക്കും രോഹിത് ശർമക്കൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുക വിരാട്…

Read More