Webdesk

24 മണിക്കൂറിനിടെ 30,757 പേർക്ക് കൂടി കൊവിഡ്; 541 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4.27 കോടി കവിഞ്ഞു. 24 മണിക്കൂറിനിടെ 541 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രാജ്യത്ത് ഇതുവരെ 5,10,413 പേരാണ് കൊവിഡിനെ തുടർന്ന് മരണമടഞ്ഞത്. നിലവിൽ 3.32,918 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 67,538 പേർ രോഗമുക്തി നേടുകയും ചെയ്തു ഇതിനോടകം 4.19 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

Read More

അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ

  അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. നിലമ്പൂരിലെ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ച് വരികയായിരുന്നു ഇവർ കണ്ടാമൃഗത്തെ അടക്കം വേട്ടയാടിയ കേസിൽ പ്രതിയാണ് ഇയാൾ. കേരളത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു. അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയുമായിരുന്നു അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി…

Read More

കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

  നടൻ കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് പ്രദീപെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് ഇന്ന് പുലർച്ചെയാണ് പ്രദീപ് അന്തരിച്ചത് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Read More

തൃശ്ശൂരിലെ ഹോട്ടലിൽ യുവാവിനെയും ഭർതൃമതിയായ യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ യുവാവിനേയും വീട്ടമ്മയേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ് ഈ ഹോട്ടലിൽ മുറിയെടുത്തത്. മരിച്ച സംഗീതയുടെ ഭർത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് മരിച്ച റിജോ എന്നാണ് വിവരം.

Read More

ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; പിന്നിൽ ലഹരി മരുന്ന് സംഘമെന്ന് ബിജെപി

  ആലപ്പുഴ കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികൾ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മാവേലിക്കരയിലും രണ്ട് യുവാക്കളെ ലഹരിമരുന്ന് സംഘം കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു.

Read More

കുടുംബത്തിലെ 3 പേരെ വെടിവെച്ച് കൊന്നു; സ്വദേശി യുവാവിന് യു.എ.ഇയിൽ വധശിക്ഷ

  യു.എ.ഇയിലെ അൽഐനിൽ കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊന്ന കേസിൽ യുവാവിന് വധശിക്ഷ. കൂട്ടുപ്രതിക്ക് 15 വർഷത്തെ തടവും വിധിച്ചു. ഇരകൾക്ക് ദിയാധനം നൽകാനും അൽഐൻ ക്രിമിനൽ കോടതി ഉത്തരവിട്ടു. സ്വത്തുതർക്കത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. രണ്ട് തോക്കുമായി വീട്ടിലേക്ക് കയറി വന്ന സ്വദേശി യുവാവ് സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകം പൊലീസിനെ അറിയിച്ച് ഇയാൾ സ്വയം കീഴടങ്ങുകയും ചെയ്തു. നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെച്ചതിനും…

Read More

പോക്കോ എം4 പ്രോ 5ജി ഇന്ത്യന്‍ വിപണിയില്‍

  പോക്കോ എം4 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജ്യത്ത് അവതരിപ്പിച്ച പോക്കോ എം3 പ്രോ 5ജിയുടെ പിന്‍ഗാമിയാണ് പോക്കോ എം4 പ്രോ 5ജി. ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 810 എസ്ഒസി ചിപ്പ്‌സെറ്റുമായിട്ടാണ് ഫോണ്‍ വരുന്നത്. 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, 90എച്ച്ഇസെഡ് ഡിസ്പ്ലേ, 50 മെഗാപിക്‌സല്‍ പ്രൈമറി കാമറ തുടങ്ങിയ സവിശേഷതകളും ഫോണിലുണ്ട്. പോക്കോ എം4 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+എല്‍സിഡി ഡിസ്‌പ്ലെയാണുള്ളത്. ഈ…

Read More

ആറ്റുകാൽ പൊങ്കാല: വീട്ടിൽ പൊങ്കാല ഇടുമ്പോൾ കരുതൽ അത്യാവശ്യമാണ്

  കോവിഡ് സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല വീടുകളിൽ ഇടുമ്പോൾ കരുതൽ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വീട്ടിൽ പൊങ്കാലയിടുമ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. രണ്ടാമത്തേത് തീയിൽ നിന്നും പുകയിൽ നിന്നും സ്വയം സുരക്ഷ നേടണം. കോവിഡ് കേസുകൾ വേഗത്തിൽ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോൺ വകഭേദമായതിനാൽ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റു അസുഖമുള്ളവരും വീട്ടിലുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കേണ്ടതാണ്….

Read More

ഹൃദയാഘാതം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

  നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് വെച്ച് പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്. അറുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള കടന്നുവരവ് ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണെ താണ്ടി വരുവായ എന്ന ചിത്രത്തിലെ വേഷമാണ് പ്രദീപിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിലെ സാന്നിധ്യമായി. ഭാര്യ മായ, മകൻ വിഷ്ണു, മകൾ വൃന്ദ. ഒരു വടക്കൻ…

Read More

യുപിയിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർ മരിച്ചു

  ഉത്തർപ്രദേശിൽ വിവാഹ ആഘോഷങ്ങൾക്കിടെ സ്ലാബ് തകർന്ന കിണറിലേക്ക് വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേർ മരിച്ചു. കുഷിനഗറിലെ നെബുവ നൗറംഗിയ ഗ്രാമത്തിലാണ് സംഭവം. സ്ലാബിട്ട് മൂടിയ കിണറിന് മുകളിൽ വിവാഹത്തിന് എത്തിയവർ ഇരിക്കുകയും ഇത് പൊട്ടി ഇവർ കിണറ്റിലേക്ക് വീഴുകയുമായിരുന്നു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് ബുധനാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

Read More