Webdesk

സ്വ​പ്ന സു​രേ​ഷ് പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു

തൊടുപുഴ: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് പു​തി​യ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. ആ​ർ​എ​സ്എ​സ് അ​നു​കൂ​ല എ​ന്‍​ജി​ഒ സം​ഘ​ട​ന​യാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് സൊ​സൈ​റ്റി(​എ​ച്ച്ആ​ര്‍​ഡി​എ​സ്)​യി​ല്‍ കോ​ര്‍​പ്പ​റേ​റ്റ് സോ​ഷ്യ​ല്‍ റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി​യു​ടെ ചു​മ​ത​ല​യു​ള്ള ഡ​യ​റ​ക്ട​റാ​യാ​ണ് പു​തി​യ ജോ​ലി. ഇ​ന്ന് രാ​വി​ലെ തൊ​ടു​പു​ഴ​യി​ലെ പ്രോ​ജ​ക്ട് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് സ്വ​പ്‌​ന ചു​മ​ത​ല​യേ​റ്റ​ത്. 43,000 രൂ​പ​യാ​ണ് ശ​മ്പ​ളം. എ​ച്ച്ആ​ര്‍​ഡി​എ​സ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ് പാ​ല​ക്കാ​ടാ​ണ്. ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ലാ​യി​രി​ക്കും ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​റും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ടു​ക്കി​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന ബി​ജു കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Read More

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന നയപ്രഖ്യാപനം; തമിഴ്‌നാട് കോടതിയിലേക്ക്

കേരളാ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട്. പുതിയ അണക്കെട്ടെന്നത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ്. കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി പറഞ്ഞു ഭരണഘടനാ ബഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രതികരണം. പുതിയ ഡാം എന്ന നിർദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. യാതൊരു വിധ ചർച്ചകളും കൂടിയാലോചനകളുമില്ലാതെയുള്ള പ്രഖ്യാപനം ശരിയല്ലെന്നും തമിഴ്‌നാട് പറയുന്നു

Read More

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ തന്നെ ട്രിപ്പിൾ സെഞ്ച്വറി; സകീബുൽ ഗനിക്ക് ലോക റെക്കോർഡ്

രഞ്ജി ട്രോഫിയിൽ മിസോറാമിനെതിരായ മത്സരത്തിൽ ബീഹാർ താരം സകീബുൽ ഗനിക്ക് ട്രിപ്പിൽ സെഞ്ച്വറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഗനിയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. 405 പന്തിൽ നിന്ന് 56 ഫോറും രണ്ട് സിക്‌സും സഹിതം 341 റൺസാണ് ഗനി അടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഗനിക്ക് സ്വന്തമായത്. 2018-19 വർഷത്തിൽ മധ്യപ്രദേശ് താരം അജയ് റെഹേര അരങ്ങേറ്റ മത്സരത്തിൽ നേടിയ 267 റൺസിന്റെ റെക്കോർഡാണ് ഗനി തകർത്തത്…

Read More

ആയിരക്കണക്കിന് പോർഷേ, ഔഡി കാറുകളുമായി വന്ന ചരക്കുകപ്പലിന് തീപിടിച്ചു; ജീവനക്കാരെ രക്ഷപ്പെടുത്തി

ആയിരക്കണക്കിന് ആഡംബര കാറുകളുമായി എത്തിയ ഭീമൻ ചരക്കുകപ്പലിന് തീപിടിച്ചു. ദി ഫെലിസിറ്റ് ഏസ് എന്ന പനാമ ചരക്കുകപ്പലിനാണ് തീപിടിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപിന് സമീപത്താണ് ചരക്കുകപ്പൽ കുടുങ്ങിയത്. കപ്പലിലിലുണ്ടായിരുന്ന 22 പേരെ രക്ഷപ്പെടുത്തി. പോർച്ചുഗീസ് നാവിക, വ്യോമസേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം കപ്പൽ ഉപേക്ഷിച്ച നിലയിൽ കടലിൽ ഒഴുകി നടക്കുകയാണ്. ഔഡി, പോർഷെ, ലംബോർഗിനി കമ്പനികളുടെ കാറുകളാണ് കപ്പലിലുള്ളത്. തങ്ങളുടെ 3965 കാറുകൾ കപ്പലിലുണ്ടെന്ന് ഫോക്‌സ് വാഗൺ അറിയിച്ചു. 1100 പോർഷെ കാറുകളും കപ്പലിലുണ്ട്. തീപിടിത്തത്തിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് 7780 പേർക്ക് കൊവിഡ്, 18 മരണം; 21,134 പേർക്ക് രോഗമുക്തി

കേരളത്തിൽ 7780 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂർ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂർ 282, കാസർഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,192 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,630 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,93,186 പേർ…

Read More

വയനാട് ജില്ലയില്‍ 324 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (18.02.22) 324 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 639 പേര്‍ രോഗമുക്തി നേടി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165360 ആയി. 161349 പേര്‍ രോഗമുക്തരായി. നിലവില്‍ 2791 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2663 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 896 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 332 പേര്‍ ഉള്‍പ്പെടെ ആകെ 2791…

Read More

കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ക്ഷീണം; ഡോക്ടർ എഴുതുന്നു

  കൊവിഡ് 19 ൽ നിന്ന് സുഖം പ്രാപിക്കുന്ന 69 ശതമാനം രോഗികളും നിരന്തരമായ ക്ഷീണം അനുഭവിക്കുന്നുണ്ട് എന്ന് റിപ്പോർട്ട് ചെയ്തതായി അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. മഹാമാരിയുടെ വരവോട് കൂടി നമ്മുടെ ആരോഗ്യത്തിന് നൽകേണ്ട ശ്രദ്ധ വർദ്ധിച്ചിരിക്കുന്നു. കൊവിഡ്-19 പോലെ സാംക്രമികവും അപകടകരവുമായ ഒരു രോഗം ഉള്ളതിനാൽ, ഉടനടിയുള്ളതും ദീർഘകാലവുമായ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും അറിയിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഈ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നത്തിലൂടെ, നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി ശരിയായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുക്കുന്നുണ്ടെന്ന്…

Read More

വയനാട് വൈത്തിരി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് തുടക്കം. പദ്ധതിക്കായി 38.38 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് പ്രതിനിധികൾക്കുള്ള ശില്പശാല പഞ്ചായത്ത് പ്രസിഡൻറ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ പദ്ധതികൾക്ക് വൈത്തിരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 38.38 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ…

Read More

ബത്തേരിയിൽ  കിണറ്റിൽ വീണ കടുവ കുട്ടിയെ  വനംവകുപ്പ് രക്ഷപ്പെടുത്തി

ബത്തേരിയിൽ  കിണറ്റിൽ വീണ കടുവ കുട്ടിയെ  വനംവകുപ്പ് രക്ഷപ്പെടുത്തി ബത്തേരി :ബത്തേരിയിൽ കടുവ കുഞ്ഞ് കിണറ്റിൽ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറിലാണ് കടുവ കുഞ്ഞ് വീണത്.കിണറ്റിൽ അകപ്പെട്ട കടുവയെ വനവകുപ്പ്  ഉദ്യോഗസ്ഥർ പുറത്തെടുത്തു ഇന്ന് പുലർച്ചെയാണ് കടുവ കുഞ്ഞ് കിണറ്റിൽ വീണതെന്നാണ് പ്രദേശവാസികൾ പറയുന്നത് കടുവയുടെ അലർച്ച കേട്ട് സ്ഥലത്ത് എത്തിയ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള കടുവയാണ് കിണറ്റിലുള്ളതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവിൽ കടുവയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ…

Read More

ഗവർണർ വില പേശിയത് ശരിയായില്ല, സമ്മർദത്തിന് സർക്കാർ വഴങ്ങരുതായിരുന്നു: കാനം

  നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ച സംഭവത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ. ഭരണഘടന ബാധ്യത നിറവേറ്റേണ്ട ഗവർണർ സർക്കാരിനോട് വിലപേശിയത് ശരിയായില്ലെന്ന് കാനം രാജേന്ദ്രൻ വിമർശിച്ചു. ഗവർണറുടെ സമ്മർദ്ദത്തിന് വഴങ്ങിയ സർക്കാർ നടപടിയും ശരിയായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാൻ ഗവർണർക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്, രാജ്ഭവനിൽ നടക്കുന്നത് അത്ര ശരിയായ നടപടിയല്ല. പിണറായി വിജയൻ രാജ്ഭവൻ സന്ദർശിച്ചതിന്റെ കാരണം അദ്ദേഹത്തിനോട് ചോദിക്കണമെന്നും കാനം പറഞ്ഞു.  

Read More