മേഘാലയയുടെ എട്ട് വിക്കറ്റുകൾ വീണു; രണ്ട് വിക്കറ്റ് അകലെ കേരളത്തിന് ഇന്നിംഗ്‌സ് വിജയം
രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരായ മത്സരത്തിൽ കേരളം ഇന്നിംഗ്‌സ് ജയത്തിലേക്ക്. 357 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച മേഘാലയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ കേരളത്തിന് ഇന്നിംഗ്‌സ് വിജയം സ്വന്തമാക്കാം. കേരളത്തിന്റെ ലീഡ് മറികടക്കണമെങ്കിൽ മേഘാലയക്ക് 209 റൺസ് കൂടി വേണം ബേസിൽ തമ്പി, ഏദൻ ആപ്പിൾ ടോം, ജലജ് സക്‌സേന എന്നിവർ ചേർന്നാണ് മേഘാലയയെ രണ്ടാമിന്നിംഗ്‌സിൽ തകർത്തത്. ബേസിൽ മൂന്നും ഏദനും ജലജും രണ്ട്…
