Headlines

Webdesk

സമാധാനം അല്ലെങ്കിൽ ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനിലെ ദൗത്യം വിജയമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ ആണവഭീഷണി ഒഴിവാക്കാനായിരുന്നു ആക്രമണം. ഇറാൻ സമാധാനത്തിന് അതിവേഗം സന്നദ്ധമായില്ലെങ്കിൽ ഭാവി ആക്രമണങ്ങൾ ഇതിനേക്കാൾ കടുത്തതായിരിക്കും. ഇസ്രായേലിനുള്ള ഭീഷണി ഇല്ലാതാക്കാൻ ഒരു ‘ടീമായി’ പ്രവർത്തിച്ചു. ബോംബിട്ടശേഷം യുഎസ് യുദ്ധവിമാനങ്ങള്‍ മടങ്ങിയെത്തി. ഇനി സമാധാനത്തിനുള്ള സമയമെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ വഴങ്ങുന്നില്ലെങ്കിൽ പുതിയ ആക്രമണങ്ങളുണ്ടാകും. ചെയ്തത് യുഎസ് സൈന്യത്തിനുമാത്രം കഴിയുന്ന കാര്യമെന്നും ട്രംപ് പറഞ്ഞു. നെതന്യാഹുവിനെയും ഇസ്രയേലി സൈന്യത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം…

Read More

അഹമ്മദാബാദ് വിമനാപകടം; 232 പേരുടെ മൃതദേഹം വിട്ടുനൽകി, ഇനിയും തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം

അഹമ്മദാബാദ് വിമനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനൽകി. മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ആദ്യ സാമ്പിളിൽ മൃതദേഹം തിരിച്ചറിയാത്തവരുടെ ബന്ധുക്കളോട് വീണ്ടും സാമ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്. 270 പേരാണ് വിമാനാപകടത്തിൽ മരിച്ചത്. അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തുന്ന സുരക്ഷ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തി. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ ആണ് വീഴ്ച കണ്ടെത്തിയത്. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും…

Read More

ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും; എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും. മൂന്ന് മാസം ഓണറേറിയം നല്‍കാനുള്ള തുക എന്‍എച്ച്എമ്മിന് അനുവദിച്ചു. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ വിതരണം ചെയേണ്ട തുകയാണ് അനുവദിച്ചത്. 7000 രൂപ വീതം നല്‍കാന്‍ 54 കോടി രൂപയാണ് അനുവദിച്ചത്. 7000 രൂപ മാനദണ്ഡങ്ങളില്ലാതെ എല്ലാമാസവും നല്‍കാമെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള ഓണറേറിയം നല്‍കാനുള്ള തുക മുന്‍കൂറായി അനുവദിക്കണമെന്ന ആവശ്യം നാഷണല്‍…

Read More

ദളപതി വിജയ്ക്ക് ഇന്ന് അന്‍പത്തിയൊന്നാം പിന്നാള്‍

ആരാധകര്‍ ആവേശവപൂര്‍വം കാത്തിരിക്കുന്ന ജൂണ്‍ ഇരുപത്തിരണ്ട്. ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള രസികര്‍പടയ്ക്ക് ഇന്ന് ആഘോഷദിനം. വെട്രിയില്‍ തുടങ്ങി ജനനായകനില്‍ എത്തി നില്‍ക്കുന്ന ദളപതി വിജയ്ക്ക് അന്‍പത്തിയൊന്നാം പിന്നാള്‍. സിനിമ ജീവിതത്തിന് വിരാമമിട്ട് തമിഴ്‌നാടിന്റെ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. അവസാന ചിത്രമായി പ്രതീക്ഷിക്കപ്പെടുന്ന ജനനായകന്റെ ടീസറാണ് പിറന്നാല്‍ സ്‌പെഷ്യലായി വിജയ് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്. അവസാന ചിത്രമായി അനൌണ്‍സ് ചെയ്യപ്പെട്ട ജനനായകന്‍ അടുത്ത ജനുവരി ഒന്‍പതിനാകും പുറത്തിറങ്ങുക. ഒരു അപ്‌ഡേറ്റ് കൊതിച്ച് കാത്തിരുന്നവര്‍ക്ക് ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ ആയാണ് ജനനായകന്റെ ടീസര്‍…

Read More

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും; ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി അമേരിക്കയും. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചത്. അമേരിക്കയുടെ എല്ലാ വിമാനങ്ങളും ഇറാന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു. കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നത് ഇറാനെ ആക്രമിക്കുന്നതില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു തീരുമാനം എന്നതാണ്. ഫോര്‍ഡോയിലെ ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചു. ആണവ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചെന്ന്…

Read More

മണ്ണന്തല കൊലപാതക കേസ് : പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം മണ്ണന്തലയില്‍ സഹോദരിയെ സഹോദരന്‍ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട ഷഫീനയുടെ സഹോദരന്‍ ഷംസാദ് സുഹൃത്ത് വിശാഖ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സഹോദരി പതിവായി വീഡിയോ കോള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. ആശുപത്രി ചികിത്സയ്ക്ക് എന്ന പേരിലാണ് കഴിഞ്ഞ പതിനാലാം തീയതി സഹോദരനും സഹോദരിയും മണ്ണന്തലയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. ഷഫീനയുടെ മാതാപിതാക്കള്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് യുവതിയെ മുറിയില്‍ വീണു കിടക്കുന്നതായി…

Read More

പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും, തിരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല; അമ്മ ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ. പ്രസിഡന്റായി മോഹൻലാൽ തുടർന്നേക്കും. തിരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ ഭാരവാഹികളാക്കാൻ നീക്കം.ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. അവസാന വാര്‍ഷിക ജനറല്‍ബോഡിയില്‍ തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടര്‍ന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. തുടര്‍ന്ന് നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. മലയാള സിനിമയെ പിടിച്ചുകുലുക്കിയ മീടു വെളിപ്പെടുത്തലുകള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്നിവയാണ് താരസംഘടനയിലും പൊട്ടിത്തെറികള്‍ക്ക് കാരണമായത്….

Read More

ഇറാനിലേക്ക് അമേരിക്കയുടെ യുദ്ധനീക്കം? പസഫിക്കിന് കുറുകെ അമേരിക്കന്‍ ബോംബറുകള്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനായി അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന. പടിഞ്ഞാറന്‍ പസഫിക്കിന് കുറുകെ അമേരിക്കന്‍ B2 ബോംബറുകള്‍ നീങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ പസഫിക്കിലെ ഒരു പ്രധാന യുഎസ് സൈനിക ഔട്ട്പോസ്റ്റായ ഗുവാമിലേക്ക് ദീര്‍ഘദൂര ആക്രമണ ശേഷിയുള്ള ബോംബറുകള്‍ പറന്നുയരുന്നതായാണ് വിവരം. ഇതിന്റെ ചില ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട് ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ടെഹ്റാനിനടുത്ത് സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭ ഫോര്‍ഡോ ആണവ കേന്ദ്രത്തിനെ തൊടാന്‍ പോലും അവര്‍ക്ക് സാധിച്ചിരുന്നില്ല. ഈ ആണവകേന്ദ്രം…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ ബുധനാഴ്ച്ച വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്…

Read More

തലസ്ഥാനത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു, സഹോദരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം : മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. മദ്യപിച്ചെത്തി സഹോദരിയെ മർദ്ദിക്കുകയായിരുന്നു. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More