Headlines

Webdesk

വധഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; കോടതിയെ സമീപിക്കും

  വധ ഗൂഢാലോചനാക്കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യമാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വിചാരണക്കോടതിയെ സമീപിക്കും.ഫോണിലെ തെളിവുകൾ നശിപ്പിച്ചത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ദിലീപിനെ വെട്ടിലാക്കി മുൻ ജോലിക്കാരൻ ദാസന്റെ മൊഴി പുറത്തുവന്നിരുന്നു. പൊലീസിനോട് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നിർദേശിച്ചതായാണ് ദാസൻ മൊഴി നൽകിയത്. ദിലീപിന്റെ സഹോദരൻ അനൂപാണ് രാമൻപിള്ളയുടെ ഓഫീസിൽ കൂട്ടിക്കൊണ്ടുപോയതെന്നും ദാസന്റെ മൊഴിയിൽ പറയുന്നു. ബാലചന്ദ്രകുമാർ വാർത്താ സമ്മേളനം നടത്തുമെന്ന് തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും താൻ ഇത്…

Read More

നാൽപതിനായിരവും കടന്ന് സ്വർണവില കുതിക്കുന്നു; ഇന്ന് പവന്‌ വർധിച്ചത് 1040 രൂപ

  സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ബുധനാഴ്ച മാത്രം പവന്റെ വില 1040 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ വർധിച്ച് 5070 രൂപയായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 4640 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. യുക്രൈനിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ വില കൂടിയതാണ് രാജ്യത്തെ വില വർധനവിനും കാരണമായത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 54 ഡോളർ ഉയർന്ന് 2053.13 ഡോളർ നിലവാരത്തിലെത്തി

Read More

മലപ്പുറത്ത് അതിവേഗതയിൽ പാഞ്ഞ ബസിൽ നിന്നും സ്ത്രീ പുറത്തേക്ക് തെറിച്ചുവീണു; ഗുരുതര പരുക്ക്

  മലപ്പുറത്ത് ഓടുുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ചുവീണു. അമിതവേഗതയിൽ വന്ന സ്വകാര്യ ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. എടവണ്ണപ്പാറ-കോഴിക്കോട് റോഡിൽ വാഴക്കാട് ചീനിബസാറിലാണ് അപകടം നടന്നത്. വളവു തിരിഞ്ഞുവരികയായിരുന്ന ബസിൽ നിന്ന് വാഴക്കാട് മേലേവീട്ടിൽ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ലൈലയാണ് തെറിച്ച് പുറത്തേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ലൈലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

കാണ്ഡഹാർ വിമാന റാഞ്ചലിലെ മുഖ്യ പ്രതിയായ ഭീകരൻ കറാച്ചിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

  കാണ്ഡഹാർ വിമാന റാഞ്ചൽ സംഭവത്തിലെ പ്രതിയായ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സഹൂർ മിസ്ത്രി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിൽ മാർച്ച് ഒന്നിനാണ് ഭീകരൻ മിസ്ത്രി കൊല്ലപ്പെട്ടത്. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമല്ല പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സംരക്ഷണത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ക്രസന്റ് ഫർണിച്ചർ എന്ന സ്ഥാപനത്തിൽ വെച്ചായിരുന്നു കൊലപാതകം. മുഖം മറിച്ചെത്തിയ രണ്ട് പേർ സഹൂർ മിസ്ത്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഡോക്ടർ എന്ന അപരനാമത്തിലാണ് ഈ ഭീകരൻ അറിയപ്പെട്ടിരുന്നത്. വിമാന റാഞ്ചലിനിടെ…

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കുടുക്കി ജോലിക്കാരന്റെ മൊഴി

  നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കുരുക്കി ജോലിക്കാരൻ ദാസന്റെ മൊഴി. ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പോലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകർ വിലക്കിയെന്നാണ് ജോലിക്കാരൻ വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് ജോലിക്കാരൻ ദാസൻ മൊഴി നൽകിയത് ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള വെളിപ്പെടുത്തലാണ് ബാലചന്ദ്രകുമാർ നടത്തിയത്. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ബാലചന്ദ്രകുമാർ. വീട്ടിൽ വരുന്ന സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്…

Read More

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: റോയിയും സൈജുവും ഒളിവിൽ; തെരച്ചിൽ തുടരുന്നു

  കൊച്ചി നമ്പർ 18 ഹോട്ടൽ പോക്‌സോ കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. ഹോട്ടലുടമ റോയി വയലാട്ടിൽ, ഇയാളുടെ സഹായിയും സുഹൃത്തുമായ സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു പൊലീസ് ഇരുവരുടെയും താമസസ്ഥലങ്ങളിൽ തൊട്ടുപിന്നാലെ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഓഫ് ആണെന്നും പ്രതികൾ രണ്ടും ഒളിവിൽ ആണെന്നും പോലീസ് അറിയിച്ചു. അതേസമയം ഹൈക്കോടതി കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ജാമ്യം അനുവദിച്ചിരുന്നു. നമ്പർ 18…

Read More

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക; ശക്തമായ മുന്നറിയിപ്പെന്ന് ബൈഡൻ

  യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസ്. റഷ്യയിൽ നിന്നും യുഎസിലേക്ക് എത്തിക്കുന്ന എണ്ണയും പ്രകൃതിവാതകവും, മറ്റ് ഇന്ധനങ്ങളും നിരോധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് പുടിന് യുഎസ് ജനത നൽകുന്ന ശക്തമായ മുന്നറിയിപ്പ് എന്ന് വ്യക്തമാക്കിയായിരുന്നു ബൈഡൻ ഇറക്കുമതി നിരോധനം പ്രഖ്യാപിച്ചത്. യുഎസ് പുടിന് നൽകുന്ന കനത്ത പ്രഹരമാണിത്. ഇനി റഷ്യൻ എണ്ണ യുഎസ് തുറമുഖത്ത് അടുപ്പിക്കില്ല. യുഎസിന്റെ സഖ്യ രാജ്യങ്ങളുമായി ആലോചിച്ച് എടുത്ത തീരുമാനമാണിത്….

Read More

കാവ്യ മാധവന്റെ ഇടപ്പള്ളിയിലെ ബൊട്ടീക്കിൽ തീപിടിത്തം; കാര്യമായ നാശനഷ്ടങ്ങളില്ല

  കാവ്യ മാധവന്റെ ഇടപ്പള്ളി ഗ്രാന്റ് മാളിൽ പ്രവർത്തിക്കുന്ന ലക്ഷ്യ ബൊട്ടീക്കിൽ തീപിടിത്തം. ബൊട്ടീക്കിലെ തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിവരം. രാവിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പരിശോധനക്ക് എത്തിയപ്പോഴാണ് ബൊട്ടീക്കിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് ഉടമസ്ഥനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.

Read More

ചേർത്തലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

  ചേർത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി പൂർണമായി കത്തി നശിച്ചു എട്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read More

ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി മുഹമ്മദ് റിയാസ്

  കാസർകോട്: സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ ചുവടു വെയ്ക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കു വഹിക്കും. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ കേരളത്തില്‍ ഈ വര്‍ഷം തന്നെ ഒമ്പത് റെയില്‍വേ മേല്‍പ്പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപമെന്റ് കോര്‍പറഷന്‍ കേരള…

Read More