Headlines

Webdesk

കാറ്ററിംഗ് നടത്തിയും മീൻ വിറ്റുമാണ് ചലഞ്ച് പൂർത്തിയാക്കിയത്, വയനാട് ദുരന്താശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ പ്രവർത്തനം നടത്തി’: രാഹുൽ മാങ്കൂട്ടത്തിൽ

വയനാട് ദുരന്താശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ പ്രവർത്തനം നടത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രാദേശിക ഭരണകൂടം നൽകിയ ലിസ്റ്റ് അനുസരിച്ച് താത്കാലിക വീടുകൾ ഒരുക്കി നൽകി. വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് അഭിമാനത്തോടെ താൻ നേതൃത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ചലഞ്ചുകൾ നടത്തിയാണ് പണം സമാഹരിക്കാൻ ശ്രമിച്ചത്. വിവാഹ കാറ്ററിംഗ് നടത്തിയും മീൻ വിറ്റും, വാഹനം കഴുകിയുമൊക്കെയാണ് ചലഞ്ച് പൂർത്തിയാക്കിയത്. ക്യാമ്പിനു ശേഷം അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ച കാര്യങ്ങളാണ് വാർത്ത ആകുന്നത്. ക്യാമ്പിൽ പങ്കെടുത്ത ഒരാൾ പോലും വയനാട് വിഷയം…

Read More

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം; വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിൽ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായം കേൾക്കാൻ വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും ഉൾപ്പെടുത്തും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമേ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കൂ. അതിൽ പങ്കെടുത്ത് അഭിപ്രായം പറയാതെ, പാഠപുസ്തകം പുറത്തിറങ്ങിയശേഷം അഭിപ്രായം പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ലോകശ്രദ്ധ നേടിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സൂംബയുടെ പേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസ്താവന പിൻവലിച്ച് മാപ്പ്…

Read More

ക്യാപ്റ്റൻ – മേജർ തർക്കം, നേതാക്കളുടെ പ്രവർത്തനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു’: KPCC യോഗത്തിൽ നേതാക്കൾക്ക് വിമർശനം

കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണം. ചില നേതാക്കളുടെ ഭാഗത്തുനിന്ന് അതുണ്ടാവുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിൻ്റേത് എന്നപേരിൽ പട്ടിക പ്രചരിക്കുന്നു. അതിനു പിന്നിൽ ഏത് ശക്തികൾ ആണെന്ന് കണ്ടെത്തണം മിഷൻ 25 ന് വേഗം പോരെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുക്കിയ മിഷൻ 25 പദ്ധതിക്ക് പ്രതീക്ഷിച്ച വേഗതയില്ല. ക്യാപ്റ്റൻ – മേജർ തർക്കത്തിലും വിമർശനം ഉയർന്നു. നേതാക്കളുടെ പ്രവർത്തനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു….

Read More

‘ഓങ്കോളജി വിഭാഗം മികച്ച സ്വകാര്യ ആശുപത്രിയെ വെല്ലുന്നത്’; മെഡിക്കല്‍ കോളേജുകളിലേത് കൂട്ടായി പരിഹരിക്കേണ്ട പ്രശ്‌നമെന്ന് ഡോക്ടര്‍

കേരളത്തിലെ ആരോഗ്യ സംവിധാനം ശക്തമാണെന്നും സ്വകാര്യമേഖലയോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഉള്ളതെന്നും മെഡിക്കല്‍ കോളേജ് ഡോക്ടര്‍. ചില വകുപ്പ് മേധാവികളും ഫാക്കല്‍റ്റി അംഗങ്ങളും ഏകോപനത്തോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ നിലവില്‍ ഉള്ളൂ എന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അര്‍ബുദ ശസ്ത്രക്രിയാ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. സഹീര്‍ നെടുവഞ്ചേരി പറഞ്ഞു. സിസ്റ്റത്തിന് ഒരു ചെറിയ നവീകരണം ആവശ്യമാണ്. എല്ലാ ഡോക്ടര്‍മാര്‍ക്കും തങ്ങളുടെ ക്ലിനിക്കല്‍ ജോലികള്‍ക്കിടെ ഭരണപരമായ കാര്യങ്ങള്‍ പിന്തുടരാന്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞേക്കില്ലെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. രണ്ടര വര്‍ഷം…

Read More

സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ; ‘റെയിൽവൺ’ സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മുതൽ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ‘റെയിൽവൺ’ സൂപ്പർ ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവേ .ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ സ്റ്റാറ്റസ് തുടങ്ങിയ സൗകര്യങ്ങളും കോച്ച് പൊസിഷൻ കണ്ടെത്തുക, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും.റെയിൽവേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിന്റെ സഹായത്തോടെ, ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് യാത്ര…

Read More

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ MVD; നീക്കം സ്വകാര്യ പങ്കാളിത്തത്തോടെ

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് നീക്കം. മോട്ടോർ വാഹന വകുപ്പ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ സ്ഥലപരിമിതി മറികടക്കാനാണ് പുതിയ തീരുമാനം. കേന്ദ്രങ്ങൾക്ക് ചുറ്റുമതിലും നിരീക്ഷണ ക്യാമറകളുമുണ്ടാകും. സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കും. സ്ഥിരനിയമലംഘകരുടെയും, പിഴ അടയ്ക്കാൻ കൂട്ടാകാത്തവരുടെയും നികുതി അടയ്ക്കാത്തവരുടെയും വാഹനങ്ങളും പിടിച്ചെടുക്കും. പിഴ അടച്ച രസീതുമായി വാഹനം തിരികെ കൈപ്പറ്റാം. വാഹനം സൂക്ഷിക്കുന്നതിന് തുക വാഹന ഉടമയിൽ നിന്നും ഈടാക്കാനും തീരുമാനിച്ചു. എന്നാൽ ഉടമളിൽ നിന്ന് എത്ര…

Read More

ഇനി കേസ് സിനിമ കണ്ടശേഷം; ജെഎസ്‌കെ സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി

ജാനകി VS സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജിയില്‍ അസാധരണ നീക്കവുമായി കോടതി. ശനിയാഴ്ച സിനിമ കാണുമെന്നും അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നുമാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് സുപ്രധാന തീരുമാനം. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച പത്ത് മണിക്കാകും കോടതി സിനിമ കാണുക. സെന്‍സര്‍ ബോര്‍ഡ് പ്രതിനിധികളും ലാല്‍ മീഡിയയിലെത്തും. മുന്‍പ് ഹര്‍ജി മുന്നിലെത്തിയ വേളയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ…

Read More

‘ബിജെപി നിലമ്പൂരിൽ അവർക്ക് കിട്ടിയ വോട്ട് പരിശോധിക്കണം, ദുർബല സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐഎമ്മിനെ സഹായിക്കാൻ’: വി ഡി സതീശൻ

രാജീവ്‌ ചന്ദ്രശേഖറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി നിലമ്പൂരിൽ അവർക്ക് കിട്ടിയ വോട്ട് പരിശോധിക്കണം. ബിജെപി ദുർബല സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐഎമ്മിനെ സഹായിക്കാനാണെന്നും വി ഡി സതീശൻ പറഞ്ഞു. നിലമ്പൂരിലെയും, വയനാട്ടിലെയും വിജയം കോൺഗ്രസിന്‍റേതല്ല, ജമാ അത്തെ ഇസ്ലാമിയുടേതാണ് കോൺഗ്രസിന്‍റെ റിമോട്ട് കൺട്രോൾ ജമാഅത്തെ ഇസ്ലാമിയുടെ കൈയിലാണെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ വിമർശിച്ചിരുന്നു. രാജീവ്‌ ചന്ദ്രശേഖർ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ വരെണ്ട. ഏത് പാർട്ടിയിലാണ് അദ്ദേഹം എന്ന് ഓർക്കണം. ഭരണഘടനയിൽ നിന്ന് മതേതരത്വവും,…

Read More

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം; ‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തു’; പി ജയരാജൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് അദേഹം കുറ്റപ്പെടുത്തി. പാലക്കാട് പറഞ്ഞ നിലപാട് ആവർത്തിക്കുന്നുവെന്നും അതിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സർക്കാരാണെന്നതാണ് ഉദ്ദേശിച്ചത്. സർക്കാർ തീരുമാനം പാർട്ടി നിർദേശിക്കണ്ടതല്ല. മന്ത്രിസഭ തീരുമാനത്തെ അനുകൂലിക്കുകയാണ് താൻ ചെയ്തതെന്ന് പി ജയരാജൻ വ്യക്തമാക്കി. സിപിഐഎമ്മിന്റെ…

Read More

പാലക്കാട് അമ്മയുടെ മുന്നിൽ വെച്ച് സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ആറു വയസുകാരന് സ്കൂള്‍ ബസിടിച്ച് ദാരുണാന്ത്യം. അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. പട്ടാമ്പി പുലാശ്ശേരിക്കര സ്വദേശി കാന്നികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം…

Read More