Webdesk

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരും: മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മഴക്കൊപ്പം മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ…

Read More

എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണം; തേവലക്കര സ്കൂൾ ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു, മാനേജ്മെന്റ് പിരിച്ചു വിട്ടു

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. 1958 കേരള വിദ്യാഭ്യാസ നിയമപ്രകാരമാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. ഗുരുതര വീഴ്ച തേവലക്കര സ്കൂൾ വരുത്തി. മാനേജ്മെൻ്റിനെ പിരിച്ചു വിട്ടു. കൊല്ലം ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് ചുമതല നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ…

Read More

“നിരോധിച്ച അശ്ലീല ആപ്പുകളുമായി ബന്ധമില്ല, ‘ആൾട്ട്’ ആരോപണങ്ങൾക്ക് മറുപടി; ഏക്താ കപൂർ

അശ്ലീല ഉള്ളടക്കത്തെത്തുടർന്ന് കേന്ദ്ര സർക്കാർ നിരോധിച്ച 25 ഓളം ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ഒന്നുമായി പോലും തനിക്കോ അമ്മ ശോഭാ കപൂറിനോ യാതൊരു ബന്ധവുമില്ലെന്ന് പ്രമുഖ ടെലിവിഷൻ സീരിയൽ നിർമ്മാതാവ് ഏക്താ കപൂർ . നിരോധിച്ച ആപ്പുകളുടെ കൂട്ടത്തിൽ ‘ആൾട്ട്’ (ALT) എന്ന ആപ്ലിക്കേഷന് ഏക്താ കപൂറുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അവർ വിശദീകരണവുമായി രംഗത്തെത്തിയത്. ഏക്താ കപൂറിന്റെ പ്രസ്താവനയിൽ ആൾട്ട് ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റുമായുള്ള എല്ലാ ബന്ധവും 2021 ജൂണിൽ തന്നെ താൻ അവസാനിപ്പിച്ചതായി ഏക്താ…

Read More

‘ഇന്ത്യക്ക് ഒരു രാജ്യവുമായും വ്യാപാര യുദ്ധമില്ല; ഇന്ത്യ-UK സ്വതന്ത്ര വ്യാപാര കരാർ എല്ലാ മേഖലയ്ക്കും ​ഗുണകരം’; കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയൽ

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ രാജ്യത്തെ എല്ലാ മേഖലയ്ക്കും വ്യാപാര കരാർ ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായകരമാകും. കരാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് നടന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുന്ന സന്തുലിത കരാറിലാണ് ഒപ്പിട്ടത്. ഇന്ത്യക്ക് ഒരു രാജ്യവുമായും വ്യാപാര യുദ്ധം ഇല്ല എന്ന് പിയൂഷ്‌ ഗോയൽ വ്യക്തമാക്കി. സുഗന്ധവ്യഞ്ജനങ്ങൾക്കു പൂർണമായും നികുതി ഇളവ് നൽകി. മത്സ്യതൊഴിലാളികൾക്കും കരാർ വഴി ഗുണം ലഭിക്കും. സമുദ്ര ഉത്പന്നങ്ങൾക്ക്…

Read More

കോണ്‍ഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പരാമര്‍ശം; പാലോട് രവിയോട് വിശദീകരണം തേടാന്‍ കെപിസിസി

കോണ്‍ഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പരാമര്‍ശത്തില്‍ പാലോട് രവിയോട് വിശദീകരണം തേടാന്‍ കെപിസിസി. സംഭാഷണത്തില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി. യുവനേതാക്കളും പാലോട് രവിക്ക് എതിരെ രംഗത്ത് എത്തി. ഫോണ്‍ സംഭാഷണം വിവാദമായതോടെ പാലോട് രവി മലക്കം മറിഞ്ഞു. ഭിന്നതകള്‍ തീര്‍ക്കമെന്നും, നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന താക്കീതാണ് നല്‍കിയതെന്നും പാലോട് രവി വിശദീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് പറയുന്ന സംഭാഷണം വിവാദമായതിന് പിന്നാലെ ആണ് വിശദീകരണം. തദ്ദേശ…

Read More

എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്; പന്തിന് പകരക്കാരനായി കളത്തിൽ

തമിഴ്‌നാട്ടിൽ നിന്നുള്ള എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പരുക്കേറ്റുപോയ ഋഷഭ് പന്തിന് പകരക്കാരൻ ആയിട്ടാണ് ജഗദീശൻ ടീമിൽ എത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റോളിൽ എത്തുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ സ്‌ക്വാഡിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 29 വയസുകാരനായ ജഗദീശൻ, 2016-ൽ രഞ്ജി ട്രോഫിയിലൂടെ തമിഴ്‌നാടിനായി അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം സെഞ്ച്വറി നേടി. 2022-ലെ വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി അഞ്ച് സെഞ്ച്വറികൾ നേടികൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ…

Read More

ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നാല് മണിക്ക് സംസ്‌കാരം

കാനഡയില്‍ വിമാന അപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ തൃപ്പൂണിത്തുറയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. രാവിലെ എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്‌കാര…

Read More

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ്…

Read More

സംസ്ഥാനത്ത് മഴക്കൊപ്പം ശക്തമായ കാറ്റും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. നാളെ മുതൽ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ…

Read More

‘കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും, എല്‍ഡിഎഫ് വീണ്ടും ഭരണം പിടിക്കും’; പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്

സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി. ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ടെലിഫോൺ സംഭാഷണമാണ് പുറത്തായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കുറേ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരും. പഞ്ചായത്ത്…

Read More