‘സൂംബ എത്തിക്കുക ലഹരി കൈയ്മാറ്റം നടക്കുന്ന ഡി.ജെ പാർട്ടിയിലേക്ക്’; അധ്യാപകൻ്റെ സസ്പെൻഷനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെൻഷനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ. വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തെ അനുവദിക്കില്ല. സൂംബ ലഹരി കൈയ്മാറ്റം നടക്കുന്ന ഡി.ജെ പാർട്ടിയിലേക്കാണ് എത്തിക്കുക. കാര്യങ്ങളുടെ ഗൗരവം ആഴത്തിൽ മനസ്സിലാക്കാത്തവർ ഇതിനെ പുരോഗമനമായി കാണുമെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ഈ വിഷയം വലിയൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിൽ നിന്ന് അകറ്റാൻ ഇടയാക്കുമെന്നാണ് ടി.കെ അഷറഫ് ഉയർത്തിയ ആശങ്ക….
