കൊല്ലത്ത് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം; വിഡിയോ പകര്‍ത്തി പരാതി നല്‍കി യുവതി; അക്രമി മൈലക്കാട് സ്വദേശിയെന്ന് പൊലീസ്
കൊല്ലത്ത് ബസ്സില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. കൊട്ടിയത്തുനിന്ന് മാവേലിക്കര വരെയുള്ള യാത്രയ്ക്കിടെയാണ് യുവാവ് പരസ്യമായി ലൈംഗിക വൈകൃതങ്ങള്‍ കാട്ടുന്നത്. ഇത് യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. മൈലക്കാട് സ്വദേശിയായ യുവാവാണ് ബസ്സില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ലൈംഗിക അതിക്രമം കാട്ടിയയാള്‍ കൊല്ലത്താണ് ഇറങ്ങിയതെന്ന് യുവതി വ്യക്തമാക്കി. കണ്ടക്ടറോട് ആ സമയത്ത് പറയാന്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു. ശേഷം നീണ്ട തിരച്ചിലിനൊടുവില്‍…
