Headlines

സഞ്ജുവിന് പിന്തുണയുമായി ടീം; സഞ്ജു തിരികെയെത്തുമെന്ന് ബൗളിങ് കോച്ച് മോര്‍നെ മോര്‍ക്കല്‍

ന്യൂസിലാന്‍ഡുമായി വിജയിച്ചെങ്കിലും മൂന്ന് മത്സരങ്ങളിലും കാര്യമായി ഒന്നും സംഭാവന ചെയ്യാനാകാത്ത മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആരാധകര്‍ ആശങ്കപ്പെട്ടിരിക്കുമ്പോഴും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ആ നിരാശയില്ല. താരം ഫോമിലേക്ക് തിരികെ എത്തുമെന്ന് വാര്‍ത്താസമ്മേളനത്തിനിടെ ബൗളിങ് കോച്ച് മോര്‍നെ മോര്‍ക്കല്‍ വ്യക്തമാക്കി. നെറ്റ്‌സില്‍ അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഇന്നലെ ഏറെ സമയം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിലായിരുന്നു സഞ്ജു. കോച്ച് ഗൗതം ഗംഭീറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശീലനം. ബോളുകളെ നേരിടേണ്ടത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇടക്കിടെ ഗംഭീര്‍ സഞ്ജുവിന് നല്‍കി. അതിനിടെ പരിക്കേറ്റ തിലക് വര്‍മ്മക്ക് പകരം ടീമിലെത്തിയ ശ്രേയസ് അയ്യരും ഏറെ ഇന്നലെ ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ടിരുന്നു.