Headlines

അജിത് പവാർ സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച നേതാവ്, അകാല വിയോഗം ഞെട്ടിക്കുന്നത്, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് അജിത് പവാർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള അജിത് പവാറിന്റെ അറിവും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം വളരെ ഞെട്ടിക്കുന്നതും ദുഃഖകരവുമാണ്. അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ ദുഖത്ത്‌ജോൾ പങ്കുചേരുന്നു. ഓം ശാന്തി.ബാരാമതിയിൽ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാറും മറ്റ് അഞ്ചുപേരും സഞ്ചരിച്ചിരുന്ന വിമാനം തകർന്നുവീണത്. അപകടത്തിന് പിന്നാലെ വിമാനം രണ്ടായി പിളര്‍ന്നു. ലിയർജെറ്റ് 45വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി പൊട്ടിത്തെറിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപെട്ടത്. ബാരാമതിയിൽ കർഷകരുടെ റാലിയിൽ പങ്കെടുക്കാൻ പോകവെയാണ് ദുരന്തമുണ്ടായത്.