കോട്ടയം പാമ്പാടി അങ്ങാടി വയലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂർ സ്വദേശിനി ബിന്ദുവിനെയാണ് ഭർത്താവ്
സുധാകരൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത് . ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. സമീപവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു






