എറണാകുളം പനങ്ങാട് ഫേസ്‌ക്രീം മാറ്റി വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ മര്‍ദിച്ച് വാരിയെല്ല് തകര്‍ത്ത മകള്‍ പിടിയില്‍. കൊലപാതകം, കഞ്ചാവ് കേസുകളിലെ പ്രതിയാണ് നിവ്യ. (Daughter arrested for beating mother).ഫേസ്‌ക്രീം നോക്കിയ സമയത്ത് അത് കണ്ടില്ല. തുടര്‍ന്ന് അമ്മ സരസുവിനോട് എവിടെ എന്ന് ചോദിച്ചു. എടുത്തിട്ടില്ല എന്ന് പറഞ്ഞു. എന്നാല്‍ ക്രീം എടുത്തു എന്ന് ആരോപിച്ച് ആദ്യം അമ്മയെ നിലത്തിട്ട് ചവിട്ടി. അതിന് ശേഷം കമ്പിപ്പാര ഉപോഗിച്ച് തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും മര്‍ദിക്കുകയായിരുന്നു. വിഷയത്തില്‍ പനങ്ങാട് പൊലീസ് കേസെടുത്തിരുന്നു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ നിലവില്‍ ചികിത്സയിലാണ് നിവ്യയുടെ അമ്മ.
ഇന്ന് പുലര്‍ച്ചെയാണ് പനങ്ങാട് നിന്നുള്ള പൊലീസ് സംഘം വയനാട് എത്തി നിവ്യയെ അറസ്റ്റ് ചെയ്തത്. മകള്‍ മര്‍ദിച്ചെന്ന് ചൂണ്ടികാണിച്ച് അമ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കൊലപാതക കേസിന് പുറമെ 60 കിലോ കഞ്ചാവ് പിടികൂടി കേസിലും പ്രതിയാണ് നിവ്യ. ഗൂണ്ടാ ആക്ട് ചുമത്തി ജയിലില്‍ അടക്കാനാണ് പൊലീസ് തീരുമാനം. നിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കേന്ദ്രികരിച്ചും അന്വേഷണം നടക്കുന്നുണ്ട്.






