അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയെ പോലീസ് പിടികൂടിയത് അതീവ രഹസ്യ നീക്കത്തിലൂടെ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിലാണ് വടകര സ്വദേശിനി ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഷിംജിത മുസ്തഫ ഒളിവിൽ പോയിരുന്നു.വടകരക്ക് സമീപത്തെ ഒരു ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബന്ധുവീട്ടിൽ ഒളിവിലായിരുന്നു യുവതി. വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ വാഹനത്തിലാണ് പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കിയത്
അതേസമയം കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപകിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പോലീസിന്റെ രഹസ്യ നീക്കങ്ങളിൽ സംശയമുണ്ടെന്നും ഇവർ ആരോപിച്ചു.









