Headlines

നിയമസഭാ തിരഞ്ഞെടുപ്പിൽ വീണാ ജോർജ് മത്സരിച്ചേക്കില്ല?; തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി വീണാ ജോർജ് മത്സരിച്ചേക്കില്ല? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വീണാ ജോർജ്. തീരുമാനം പാർട്ടി നേതൃത്വത്തെ മത്സരിക്കാനില്ലെന്ന് അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് തന്നെ ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന.രണ്ട് ടേം നല്ല രീതിയിൽ പൂർത്തിയാക്കി. പത്തനംതിട്ട ജില്ലയിൽ വലിയതരത്തിൽ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. പുതിയ ആളുകൾ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ യു ജനീഷ് കുമാറും വീണ്ടും മത്സരിക്കുമെന്ന് വ്യക്തമായ സൂചന നല്‍കി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തിയിരുന്നു. വീണാ ജോര്‍ജ് ഏത് മണ്ഡലത്തില്‍ നിന്നാലും വിജയിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു കോന്നിയുടെ വികസന നായകന്‍ ജനീഷ് കുമാറും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും രാജു എബ്രഹാം പറഞ്ഞു.

കോന്നിയില്‍ ജനീഷ് കുമാര്‍ മത്സരിക്കണമെന്നാണ് താല്‍പര്യമെന്നും രാജു എബ്രഹാം വ്യക്തമാക്കി.കേരളത്തിന്റെ ആരോഗ്യ രംഗത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ആളാണ് വീണാ ജോര്‍ജ്. ഏത് മണ്ഡലത്തില്‍ നിന്നാലും വിജയിക്കുമെന്ന് രാജു എബ്രഹാം പറഞ്ഞു. കോന്നിയുടെ വികസന നായകനാണ് ജനീഷ് കുമാര്‍. അദ്ദേഹം വീണ്ടും മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും ജില്ലയിലെ അഞ്ച് എംഎല്‍എമാരും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുവെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ ഒഴിവാക്കാനാണ് സി.പി.ഐ.എം ആലോചിക്കുന്നത്. അതായത് എം.എല്‍.എമാര്‍ക്ക് രണ്ടു തവണ, മന്ത്രിമാര്‍ക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ആലോചിക്കുന്നത്. വിജയസാധ്യത കണക്കിലെടുത്താണ് ഈ ടേം വ്യവസ്ഥ മാറ്റുന്നത്. മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ പരിചയ സമ്പന്നരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് നിന്ന് വീണ്ടും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതുപോലെ ടി.പി. രാമകൃഷ്ണന്‍, കെ.കെ. ശൈലജ എന്നിവരെയും മത്സരിപ്പിക്കാനാണ് ആലോചന.