Headlines

സമ്മർദ്ദത്തിനൊടുവിൽ അറസ്റ്റ്; അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

പാലക്കാട് അട്ടപ്പാടിയിൽ പാലൂർ ഉന്നതിയിലെ ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി രാമരാജൻ അറസ്റ്റിൽ. മണ്ണാർക്കട്ടേക്ക് ബസിൽ പോകവേ ആനമൂളിയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് മണികണ്ഠനെ രാമജരാജ് ക്രൂരമായി മർദിച്ചത്. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരത്തിന്റെ വേര് മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു മർദനം. ബലം പ്രയോഗിച്ച് പാലൂരിലെ ഒഴിഞ്ഞ മുറിയിൽ കൊണ്ട് പോയി ക്രൂരമായി മർദിച്ചു തലയോട്ടി തല്ലി തകർത്തു. ഇക്കഴിഞ്ഞ 9 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച മണികണ്ഠനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. യുവാവ് ഇപ്പോൾ അട്ടപ്പാടി കൊട്ടത്തറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

രാമരാജിനെ പ്രതിയാക്കി പുതൂർ പൊലീസ് പതിനാറാം തീയതി കേസ് എടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള തുടർ നടപടിയിലേക്കു അന്വേഷണ സംഘം കടക്കുന്നില്ല എന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.