ശബരിമല സ്വർണ്ണകൊള്ള, അയ്യപ്പനെ തൊട്ടവർ അനുഭവിക്കും; ഞാനൊരു ദൈവവിശ്വാസിയാണ്’; ഉണ്ണിരാജ

ശബരിമല സ്വർണ്ണകൊള്ളയിൽ അയ്യപ്പനെ തൊട്ടവർ അനുഭവിക്കുമെന്ന് സിനിമ താരം ഉണ്ണിരാജ. താനൊരു ദൈവവിശ്വാസിയാണ്. തിരഞ്ഞെടുപ്പിൽ വികസനം ചർച്ചയാവുമെന്നും സിനിമാതാരം ഉണ്ണിരാജ ചെറുവത്തൂർ വ്യക്തമാക്കി.

വോട്ട് ചെയ്‌ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം. ആദ്യമായിട്ടാണ് എന്റെ വാർഡിൽ ഒരു ബിജെപി സ്‌ഥാനാർഥി മത്സരിക്കുന്നത്. എല്ലാവർക്കും പിന്തുണ നൽകും. ഇലക്ഷന് ലോകത്ത് എവിടെ ആയാലും ഓടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ട് ചെയ്യും, അത് നമ്മുടെ അവകാശമാണ്. വോട്ട് കൊടുത്തത് വികസനത്തിന് വേണ്ടിയാണ്. നിലവിൽ സർക്കാർ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. നല്ല കാര്യങ്ങളാണ് ചെയ്യുന്നത്. ജനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ജീവിക്കാൻ നല്ല ചുറ്റുപാടുകൾ ഉണ്ട്. ഒരു ദാരിദ്രവും കഷ്ടപ്പാടും ജനങ്ങൾക്ക് ഇല്ല.

പണ്ട് അങ്ങനെ അല്ലായിരുന്നു. ഒരുപാട് ദാരിദ്ര്യം അനുഭവിച്ച കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോൾ കഷ്ടപ്പാടുകളില്ല. എല്ലാവർക്കും ജോലിയുണ്ട് ജീവിക്കാനുള്ള സാഹചര്യമുണ്ട്. നല്ല നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.