Headlines

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇമ്പീച്മെന്റ് പ്രമേയം അവതരിപ്പിക്കാൻ ഡിഎംകെ സഖ്യത്തിലെ എംപിമാരുടെ നീക്കം.മധുര തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിക്കാനുള്ള വിവാദ ഉത്തരവിനു പിന്നാലെ ആണ് നീക്കം.എംപിമാരുടെ ഒപ്പ് ശേഖരണം തുടങ്ങിയതായാണ് സൂചന. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരുടെ ഒപ്പ് ശേഖരിക്കാനും ശ്രമം ഉണ്ട്‌.ഇമ്പീച്മെന്റ് നോട്ടീസ് നൽകണമെങ്കിൽ ലോക്സഭയിൽ നൂറും രാജ്യസഭായിൽ 50 ഉം എംപിമാരുടെ പിന്തുണ വേണമെന്നാണ് ചട്ടം. വിഷയത്തിൽ ഡിഎംകെ എംപിമാർ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന്റെ 2017ലേ ഉത്തരവിനു വിരുദ്ധമായി സിക്കന്ദർ ദർഗയുടെ സമീപം ദീപം തെളിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടന്നാണ് ആക്ഷേപം .ഇന്നലെ ജസ്റ്റിസ് സ്വാമിനാത്തനെതിരെ മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു