കേരളാ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടിക്കെതിരെ പി ജെ ജോസഫ് വിഭാഗം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്ന തർക്കത്തിൽ അന്തിമ വിധി പുറപ്പെടുവിച്ചത്. പാർട്ടിയുടെ പേര് ജോ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
കമ്മീഷനിലെ മൂന്നംഗങ്ങളിൽ രണ്ട് പേർ ജോസ് വിഭാഗത്തിന് അനുകൂലമായും ഒരാൾ ജോസഫ് വിഭാഗത്തിനും അനുകൂലമായും നിൽക്കുകയായിരുന്നു. ഭൂരിപക്ഷ തീരുമാനം ജോസ് വിഭാഗത്തിന് അനുകൂലമായതോടെയാണഅ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കെ എം മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണിതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം. കമ്മീഷനിലെ ഒരംഗം തീരുമാനത്തെ എതിർത്ത സാഹചര്യത്തിലാണ് അപ്പീൽ നൽകാനൊരുങ്ങുന്നത്.