Headlines

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോനയെ തകര്‍ത്ത് ചെല്‍സി; ലെവര്‍ കുസനോട് അടിയറവ് പറഞ്ഞ് സിറ്റി

അര്‍ധരാത്രി നടന്ന ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ ടീമുകളുടെ പോരാട്ടങ്ങളില്‍ ചെല്‍സി ബാഴ്‌സലോണയെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ജര്‍മന്‍ ടീമായ ലവര്‍കുസനോട് രണ്ട് ഗോള്‍ വഴങ്ങി മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ജുവന്റ്‌സ് നോര്‍വീജിയന്‍ ക്ലബ് ആയ ബോഡോ ഗ്ലിംറ്റുമായി 3-2 സ്‌കോറില്‍ വിജയിച്ചു. ഡോര്‍ട്ടുമുണ്ടും വിയ്യാറയല്‍ മത്സരത്തില്‍ ഡോര്‍ട്ടുമുണ്ട് നാല് ഗോളിന്റെ ആധികാരിക വിജയം നേടി. മത്സരത്തില്‍ ഡോര്‍ട്ടുമുണ്ടിന് ലഭിച്ച രണ്ട് പെനാല്‍റ്റി കിക്കും പാഴാക്കി. മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ് ആയ ന്യൂകാസില്‍ മാഴ്‌സല്ലിയോട് 2-1 സ്‌കോറില്‍ പരാജയപ്പെട്ടു. നാപ്പോളിക്കും വിജയമുണ്ട്. അസര്‍ബൈജാന്‍ ക്ലബ്ബ് ആയ ഖരാബാഗിനോട് ആയിരുന്നു നാപ്പോളിയുടെ രണ്ട് ഗോള്‍ വിജയം.