Headlines

ഓണം അന്താരാഷ്ട്ര ഉത്സവമായി; ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് കാലത്തെ ഓണാഘോഷം കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലും ഉള്‍പ്പെടെ എവിടെ പോയാലും ഓണം കാണാം. പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിന്ന കർഷകരെ അഭിനന്ദിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. തദ്ദേശിയ കളിപ്പാട്ട നിര്‍മാണ മേഖല ലോക മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ പരിശ്രമിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കാര്യത്തിലും ആത്മനിര്‍ഭര്‍ ആകണമെന്ന് മോദി ആഹ്വാനം ചെയ്തു.