യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഓഫീസിന് നേരെ തൃശ്ശൂരിൽ ആക്രമണം. യുഡിഎഫ് സ്ഥാനാർത്ഥി ബൈജു വർഗീസിന്റെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആമിച്ചത് തൃശ്ശൂർ കിഴക്കേകോട്ടയിലെ ഓഫിസ്. ബൈജു വർഗീസ് പൊലീസിൽ പരാതി നൽകി. യുഡിഫിന്റെ ശക്തമായ കോട്ടയാണ് ഇത്. രാഷ്ട്രീയ എതിരാളികൾ എനിക്കില്ല. ഇത് അങ്ങനെയുള്ള സ്ഥലമല്ലെന്നും ബൈജു വർഗീസ് വ്യക്തമാക്കി.
അതേസമയം സ്ഥാനാർഥി പട്ടിക പുറത്തുവന്ന ശേഷം തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായി. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നാലു പ്രമുഖനേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. നിമ്മി റപ്പായി, ജോർജ് ചാണ്ടി, ഷോമി ഫ്രാൻസിസ് എന്നിവരെക്കൂടാതെ നാലാമതൊരു പ്രമുഖനും രാജിവെച്ചു. ഡിസിസി ജനറൽ സെക്രട്ടറി രവി താണിക്കലാണ് പാർട്ടി സ്ഥാനങ്ങൾ രാജിവച്ചത്.
കുര്യച്ചിറ വെസ്റ്റിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. തൃശൂർ നിയോജക മണ്ഡലം ചെയർമാൻ സ്ഥാനവും രവി താണിക്കൽ രാജിവച്ചു. മുൻ എംഎൽഎ ജോസ് താണിക്കലിന്റെ മകനാണ്. സ്ഥാനാർഥി പട്ടിക പുറത്തുവന്ന ശേഷമുള്ള കോൺഗ്രസിലെ നാലാമത്തെ രാജിയാണിത്.
കോൺഗ്രസ് മിഷൻ കോട്ടേഴ്സിലേക്ക് പ്രഖ്യാപിച്ച സ്ഥാനാർത്ഥി ബൈജു വർഗീസ് പാർട്ടി വിരുദ്ധനായി പ്രവർത്തിച്ച ആളാണെന്ന് ജോർജ് ചാണ്ടി പറഞ്ഞു. തൃശൂരിലെ പഴയകാല കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ജോസി ചാണ്ടിയുടെ മകനാണ് ജോർജ് ചാണ്ടി കോൺഗ്രസ് മാത്രം ജയിക്കുന്ന ഡിവിഷനാണ് മിഷൻ ക്വാർട്ടേഴ്സ്.
അതേ സമയം കോൺഗ്രസിൽ നിന്നും രാജിവെച്ച ഷോമി ഫ്രാൻസിസ് കുരിയച്ചിറ ഡിവിഷനിൽ സ്വതന്ത്രനായി മൽസരിക്കും. മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍റെ വിശ്വസ്തൻ സജീവൻ കുരിയച്ചിറയ്ക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ഷോമി രാജി വെച്ചത്.





