ചെന്നൈയിൽ വ്യോമസേന പരിശീലന വിമാനം തകർന്ന് വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് താംബരത്തിന് സമീപം വിമാനം ചതുപ്പിൽ തകർന്നു വീണത്. സ്ഥിരം പരിശീലനത്തിനായി ഉപയോഗിക്കുന്ന പൈലറ്റസ് PC -7 വിമാനമാണ് തകർന്നത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ ഒരു പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് വ്യോമസേന അറിയിക്കുന്നു. വിമാനം ചതുപ്പിലേക്ക് വീണതിനാൽ കൂടുതൽ അപകടം ഒഴിവായെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും വ്യോമസേന വ്യക്തമാകുന്നു.
The Best Online Portal in Malayalam




