സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില.
ഇന്നലെ പവന് 240 രൂപ വർധിച്ചിരുന്നു. തുടർന്നാണ് ഇന്ന് 400 രൂപയുടെ കുറവുണ്ടായത്. സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽ ഈ മാസം ആദ്യമെത്തിയിരുന്നു. 17 ദിവസത്തിനിടെ 4160 രൂപയുടെ കുറവാണ് സ്വർണത്തിനുണ്ടായിരിക്കുന്നത്