Headlines

‘ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു; കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ്

വരുന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു , ഓർമ്മക്കുറവും ആവോളം, കുടുംബത്തിനൊപ്പം ആയിരിക്കും ഇനിയെന്നും മേയർ പറഞ്ഞു. പാർട്ടിയെ ഇക്കാര്യം അറിയിക്കുമെന്ന് ബീന ഫിലിപ്പ് പറഞ്ഞു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നതിൽ പാർട്ടി പറഞ്ഞാൽ ആലോചിക്കുമെന്നും മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക വൃത്തിയിൽ നിന്നാണ് ഡോക്ടർ ബീന ഫിലിപ്പ് 2020ൽ മേയർ കുപ്പായമണിയുന്നത് . തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ കൂടിയാണ് കൗൺസിലിലേക്ക് ബീന ടീച്ചർ ജയിച്ചു കയറിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നിൽക്കേ ഇനിയും മത്സരിക്കാനില്ലെന്ന നിലപാടിലാണ് മേയർ.

അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ മേയറുടെ അഭിപ്രായം വ്യത്യസ്തമാണ്. പാർട്ടിയെ ധിക്കരിച്ച് ഒന്നും ചെയ്യില്ല , പരിഗണിക്കുന്നതിൽ സന്തോഷം ,ആ സമയം ഉചിതമായ തീരുമാനമെടുക്കും. കൊവിഡ് കാലത്തെ വാക്സിനേഷന്‍ ക്യാംപെയ്നുകള്‍, പകല്‍വീടുകള്‍ക്കായി പ്രത്യേക പദ്ധതി, ബീച്ചിലെ ഫുഡ് സ്ട്രീറ്റ്, പാളയം മാര്‍ക്കറ്റിനെ കല്ലുത്താന്‍ കടവിലേയ്ക്ക് മാറ്റല്‍‌ വിവിധ നഗരവല്‍ക്കരണ, കുടിവെള്ള പദ്ധതികള്‍ എന്നിവയുമായി ആത്മവിശ്വാസത്തോടെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്. നിയമസഭയിലേക്ക് കാനത്തിൽ ജമീലയ്ക്കൊപ്പം ജില്ലയിലെ വനിതാ നേതാക്കളിൽ സി.പി.ഐ.എം പരിഗണിക്കുന്ന പ്രധാന പേരിലൊരാളാണ് ഡോ.ബീനാ ഫിലിപ്പ്.