Headlines

ദൃശ്യം പകർത്തിയത് യാത്രക്കാരിലൊരാൾ, ട്രെയിനിൽ ഉപയോ​ഗിച്ച ഫു‍ഡ് കണ്ടെയ്നറുകൾ കഴുകുന്നു, നടപടിയെടുത്തെന്ന് റെയിൽവേ

ദില്ലി: തമിഴ്നാട്ടിൽനിന്നും ബിഹാറിലേക്ക് പോയ അമൃത് ഭാരത് എക്സ്പ്രസിൽ ഉപയോ​ഗിച്ച ഫുഡ് കണ്ടെയിനറുകൾ കാറ്ററിം​ഗ് ജീവനക്കാരൻ വീണ്ടും ഉപയോ​ഗിക്കാനായി കഴുകുന്നതിന്റെ ദൃശ്യങ്ങൾ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി റെയിൽവേ. ദൃശ്യങ്ങളിലുള്ള ജീവനക്കാരനെ ജോലിയിൽനിന്നും നീക്കം ചെയ്തെന്നും ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്ത കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയെന്നും റെയിൽവേ അറിയിച്ചു. കമ്പനിക്ക് കനത്ത പിഴ ചുമത്തുമെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും ഐആർസിടിസി വ്യക്തമാക്കി. യാത്രക്കാരിൽ ഒരാളാണ് മൊബൈലിൽ ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. യാത്രക്കാരെ പിഴിയുന്ന റെയിൽവേ ഇപ്പോൾ സാധാരണക്കാരുടെ ആരോ​ഗ്യംവച്ച് കളിക്കുകയാണെന്ന് യൂത്ത് കോൺ​ഗ്രസ് വിമ‌ർശിച്ചു.