തൃശൂര്‍ പഴഞ്ഞിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. കൊട്ടോല്‍ ഹെല്‍ത്ത് സെന്ററില്‍ ആണ് ആക്രമണം ഉണ്ടായത്, പ്രദേശവാസിയായ വിഷ്ണു രാജ് ആണ് ഡോക്ടര്‍ മിഖായേല്‍, നഴ്‌സ് ഫൈസല്‍, അറ്റന്റര്‍ സുനിത കുമാരി എന്നിവരെ ആക്രമിച്ചെന്നാണ് പരാതി.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. പ്രദേശവാസിയായ വിഷ്ണു രാജ് ആണ് ആക്രമിച്ചത്. അച്ഛനെ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോള്‍ ഡോക്ടര്‍ ഇല്ലായിരുന്നു. ഇതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണം.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.