ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 17 കുട്ടികളാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്വാഡയിൽ ചുമയ്ക്കുള്ള കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച 11 കുട്ടികൾ ആണ് മരിച്ചത്.
രാജസ്ഥാനിൽ കഫ് സിറപ്പ് ഉപയോഗിച്ച മൂന്ന് കുട്ടികൾ മരിച്ചു. വൃക്ക തകരാറിലായതിനെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ കുട്ടികൾക്ക് മരുന്ന് നിർദ്ദേശിച്ച ഡോക്ടർ പ്രവീൺ സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ നിയമവിരുദ്ധമായി മരുന്നു നൽകിയതിന് ഡോക്ടർ പ്രവീൺ സോണിയെ മധ്യപ്രദേശ് സർക്കാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോൾഡ്രിഫ് സിറപ്പ് നിർമിച്ച തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിന് എതിരെയും കേസ് എടുത്തു.മരുന്നിന്റെ സാമ്പിളുകളിൽ 48.6 ശതമാനം ഡൈ എത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. ഓൺലൈൻ അയി ചേരു യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ പങ്കെടുക്കും.ആറു സംസ്ഥാനങ്ങളിലായി മരുന്ന് നിർമ്മാണം നടത്തുന്ന 19 ഇടങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ആരംഭിച്ചു. തെലുങ്കാനയിൽ സർക്കാർ ജാഗ്രത നിർദ്ദേശം നൽകി. മരുന്നിൽ ദോഷകരമായ പദാർത്ഥങ്ങളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ നിർദ്ദേശം നൽകി.