ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായുള്ള പരിശോധനയിൽ ദുൽഖർ സൽമാന്റെ വാഹനം കണ്ടെത്തി. കൊച്ചിയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നാണ് ദുൽഖറിന്റെ വാഹനം കണ്ടെത്തിയത്. കർണാടക രജിസ്ട്രേഷൻ നിസാൻ പട്രോൾ കാറാണ് കണ്ടെത്തിയത്.രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. നേരത്തെ ദുൽഖരിന്‍റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
നിസാൻ പട്രോള്‍ കാറിന്റെ രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മിയെന്നാണുള്ളത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്. ഇതിൽ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു.
കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോള്‍ വാഹനവും കണ്ടെത്തിയത്.