സോഷ്യൽ മീഡിയയിൽ ഹിറ്റായ ലവ് സ്റ്റോറി വ്യാജം. അശ്വതി ചേച്ചയുടെയും രാഹുലിന്റെ പ്രണയകഥയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നത്. യഥാർഥ കഥയാണെന്ന് കരുതി നിരവധി പേരാണ് ഫേസ്ബുക്കിൽ പങ്കുവെക്കുകയും ഇരുവർക്കും ആശംസകളുമായി എത്തിയത്. എന്നാൽ സത്യ കഥ എന്തെന്നാൽ ഇങ്ങനെ ഒരു അശ്വതി ചേച്ചിയും രാഹുലും ഇല്ല എന്നതാണ്. സാങ്കൽപിക കഥാപാത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച കാൽ നഷ്ടപ്പെട്ട അശ്വതിയുടെയും രാഹുലും.
തന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ് എന്ന് തുടങ്ങുന്ന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നത്. പോസ്റ്റുകളുടെ താഴ് കമന്റുകളും നിറഞ്ഞു. ചിലർ സാങ്കൽപിക കഥയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഏറിയ ആളുകളും ഇരുവർക്കം ആശംസകളാണ് നൽകിയത്. വിവാഹിതരാകുന്ന ഇരുവർക്കും മംഗളങ്ങൾ നേർന്നുകൊണ്ട് പോസ്റ്റുകളും കമന്റുകളും കുമിഞ്ഞുകൂടി.
രാഹുൽ ഗുരുവായൂർ എന്ന പേരിലാണ് കുറിപ്പ് പ്രചരിച്ചെങ്കിലും കഥയ്ക്ക് പിന്നിലെ യഥാർഥ രാഹുലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ചില ഫേസ്ബുക്ക് പേജുകൾ വഴിയാണ് രാഹുലിന്റെയും അശ്വതി ചേച്ചിയുടെയും കദനകഥ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. പോസ്റ്റിനൊപ്പം ഇരുവരുടെയും ചിത്രം കൂടി ഉണ്ടായിരുന്നതാണ് വിശ്വാസ്യത വർധിപ്പിച്ചിരുന്നത്. എന്നാൽ അത് ഒരു എഐ നിർമിത ചിത്രമായിരുന്നുവെന്ന് സൂക്ഷിച്ച് നോക്കിയാൽ മനസിലാക്കാൻ കഴിയും.