Headlines

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മലയാളി പാസ്റ്ററിന് മർദനം

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ജയ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. പ്രതാപ് നഗറിലെ എജി ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രാർത്ഥന ശുശ്രൂഷക്കിടെയായിരുന്നു ആക്രമണം. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദ്ദനമേറ്റു. പാസ്റ്ററിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിനാണ് മർദനമേറ്റത്. പ്രാർത്ഥനക്കെത്തിയ ഗർഭിണിയായ യുവതിയെയടക്കം ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ ബജ്റംഗ് ദൾ പ്രവർത്തകരാണെന്ന് പാസ്റ്റർ ആരോപിച്ചു. മുഖത്തടിച്ചെന്നും വടി കൊണ്ട് മര്‍ദിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. പൊലീസ് ഉടൻ എത്തിയതുകൊണ്ടാണ് ജീവൻ ലഭിച്ചതെന്നാണ് പാസ്റ്റർ ഉൾപ്പെടെയുള്ളവർ പറയുന്നത്.

ആക്രമിക്കാനെത്തിയവര്‍ പള്ളിയിലുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയെന്നും പരാതിയുണ്ട്. ഇതിന് ശേഷമാണ് തുടരെ തുടരെ മര്‍ദനമുണ്ടായതെന്ന് പാസ്റ്റര്‍ പറയുന്നു. പാസ്റ്റർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.