Headlines

ഇസ്രയേലിനെതിരെ യുദ്ധഭീഷണിയുമായി ഈജിപ്ത്; ഗസ അതിർത്തിയിൽ സൈനികരെ വിന്യസിച്ചു

ഗസ അതിർത്തിയിൽ സൈനികരെ വിന്യസിച്ച് ഇസ്രയേലിനെതിരെ യുദ്ധഭീഷണിയുമായി ഈജിപ്ത്. സീനായ് ഉപദ്വീപിലെ സൈനികവിന്യാസത്തിനെതിരെ ഈജിപ്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കയോട് ഇസ്രയേൽ ആവശ്യപ്പെട്ടു. ഗസയിലെ ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ, പത്ത് രാജ്യങ്ങൾ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ച് നാളെ ഔദ്യോഗികപ്രഖ്യാപനം നടത്തും.

വടക്കൻ ഗസയിൽ നിന്ന് തെക്കൻ ഗസയിലേക്ക് നാലര ലക്ഷം പേർ ഇതിനകം പലായനം ചെയ്തെന്നാണ് വിവരം. പലായനം ചെയ്യുന്നവരെ കൊലപ്പെടുത്താൻ ഡ്രോൺ ആക്രമണത്തിലൂടെ ഇസ്രയേൽ ശ്രമിക്കുവെന്ന് റിപ്പോർട്ടുകളുണ്ട്. ഗസ്സയിൽ നിന്നുള്ള നിർബന്ധിത പലായനം തുടരുന്ന പശ്ചാത്തലത്തിൽ ഈജിപ്ത് സിനായ് ഉപദ്വീപിൽ ദീർഘദൂര മിസൈലുകളും ടാങ്കുകളും ആയിരക്കണക്കിനു സൈനികരെയും വിന്യസിപ്പിച്ച് ഇസ്രയേലിനെതിരെ യുദ്ധഭീഷണി മുഴക്കി

ഗസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം പലസ്തീൻ അഭയാർത്ഥികളെ അതിർത്തി കടന്ന് സിനായ് പ്രദേശത്തേക്ക് കടക്കാൻ പ്രേരിപ്പിക്കുമെന്നും അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഈജിപ്ത് പറയുന്നു. സീനായ് ഉപദ്വീപിലെ സൈനികവിന്യാസത്തിനെതിരെ ഈജിപ്തിനുമേൽ സമ്മർദ്ദം ചെലുത്താൻ ഇസ്രയേൽ അമേരിക്കയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

അതിനിടെ, ഐക്യരാഷ്ട്രസഭാ പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബെൽജിയം, കാനഡ, ഓസ്ട്രലിയ തുടങ്ങിയ 10 രാജ്യങ്ങൾ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.