Headlines

നീരജ് ചോപ്രയ്ക്ക് നിരാശ; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. നീരജിന്റെ അഞ്ചാംത്രോ ഫൗളായതോടെ താരം പുറത്തായി. അഞ്ചാം ശ്രമം ഫൗളായതോടെ നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് ചാമ്പ്യൻഷിപ്പുകളിലും നീരജ് മെഡൽ നേടിയിരുന്നു. നിലവിലെ ലോക ചാമ്പ്യനാണ് നീരജ്. ‌‌

കഴിഞ്ഞ ഒളിമ്പിക്‌സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. കഴിഞ്ഞ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് സ്വർണ മെഡൽ നേടിയിരുന്നു. ഇത്തവണത്തെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ത്രോ 83.65, രണ്ടാം ത്രോ 84.03, മൂന്നാം ത്രോ ഫൗൾ, നാലാം ത്രോ, 82.86, അഞ്ചാം ത്രോ ഫൗൾ എന്നിങ്ങനെയായിരുന്നു ചാമ്പ്യൻഷിപ്പ് ഫൈനലിലെ താരത്തിന്റെ പ്രകടനം.

ഒരു ഘട്ടത്തിൽ പോലും 85 മാർക്ക് കടക്കാൻ നീരജിന് കഴിഞ്ഞില്ല. ദോഹ ഡയമണ്ട് ലീഗിൽ കരിയറിൽ ആദ്യമായി 90 കടന്നിരുന്നു. അതേസമയം സച്ചിൻ യാദവിനും മെഡൽ നഷ്ടമായി. 86.27 മീറ്റർ എറിഞ്ഞ താരത്തിന് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ട്രിനിനാഡ് ആൻഡ് ടൊബാഗോയുടെ കെഷ്റോൺ വാൽക്കോട്ടിനാണ് സ്വർണ്ണം(88.16 മീറ്റർ), ആൻഡേഴ്സൺ പീറ്റേഴ്സ് വെള്ളി (87.38), അമേരിക്കയുടെ കർട്ടിസ് തോംസണ് വെങ്കലം( 86.67).