Headlines

അസമിൽ ഭൂചലനം; റിക്ടർ സ്കെയിൽ 5.5 തീവ്രത

അസമിൽ റിക്ടർ സ്കെയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഗുവാഹത്തിയിലെ ധേക്കിയജുലിയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിക്കുന്നു. ഭൂട്ടാനിലും വടക്കൻ ബംഗാളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല.