Headlines

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

മലയാളികൾക്ക് ഓണാശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് രാഹുല്‍ ഗാന്ധി ആശംസയില്‍ അറിയിച്ചു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ എന്ന് പ്രിയങ്ക ഗാന്ധിയും ആശംസയില്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശംസകള്‍ നേര്‍ന്നു. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന് മോദി എക്സിൽ കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്.

എല്ലാവർക്കും നബിദിന ആശംസകളും അദ്ദേഹം നേർന്നു. ഈ പുണ്യദിനം നമ്മുടെ സമൂഹത്തിൽ സമാധാനവും ക്ഷേമവും കൊണ്ടുവരട്ടെ. കാരുണ്യം, സേവനം, നീതി എന്നിവയുടെ മൂല്യങ്ങൾ എപ്പോഴും നമ്മെ നയിക്കട്ടെയെന്നും എല്ലാവർക്കും ഈദ് മുബാറക് നേരുന്നുവെന്നും അദ്ദേഹം കുറച്ചു. അധ്യാപക ദിനമായ ഇന്ന് എല്ലാ അധ്യാപകർക്കും ആശംസകളെന്നും അദ്ദേഹം എക്സിൽ കുറിച്ചു.