കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉത്രാടാസദ്യയൊരുക്കി DYFI. ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് സദ്യ ഒരുക്കിയത്. രണ്ടു ദിവസം സദ്യ ഒരുക്കുമെന്നും നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ഓണത്തിന് സദ്യ ഒരുക്കിയിരുന്നുവെന്നും, ഇക്കൊല്ലം ഉത്രാട ദിനത്തിലും സദ്യ വിളമ്പിയെന്നും ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം പറഞ്ഞു. മലയാളികളുടെ എല്ലാ വിശേഷങ്ങളിലും ഡിവൈഎഫ്ഐ ഉണ്ട്. എല്ലാ പ്രതിസന്ധികളിലും സന്തോഷങ്ങളിലും ഡിവൈഎഫ്ഐ ഉണ്ട്. കഴിഞ്ഞ 9 വർഷമായി ഇത് നല്കിവരുന്നുവെന്നും ഡിവൈഎഫ്ഐ നേതാവ് അരുൺ ബാബു പറഞ്ഞു.
അതേസമയം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് കമ്മിറ്റി ഓണസദ്യയൊരുക്കി. 2500 പേർക്കാണ് സദ്യ വിളമ്പിയത്. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
2008ൽ സഹകരണ മെഡിക്കൽ കോളേജായിരിക്കെയാണ് ഓണസദ്യ ആരംഭിച്ചത്. 17–ാമത് ഓണസദ്യയാണ് ഇത്. പൊതു അവധിയോ ആഘോഷങ്ങളോ നോക്കാതെ മെഡിക്കൽ കോളേജിൽ ദിവസവും പകൽ 12ന് ഡിവൈഎഫ്ഐ മുടങ്ങാതെ പൊതിച്ചോറ് എത്തിക്കുന്നുണ്ട്.