Headlines

ധനമന്ത്രിമാരുടെ യോഗം; ജിഎസ്ടിയില്‍ നയപരമായ ഏകോപനം ലക്ഷ്യം, കെഎൻ ബാലഗോപാൽ പങ്കെടുക്കും

ദില്ലി: ബിജെപി ഇതര സംസ്ഥാന സർക്കാരുകളുടെ ധനമന്ത്രിമാരുടെ യോഗം ഇന്ന് ദില്ലയിൽ. കർണാടക ഭവനിൽ രാവിലെ 10 മണിക്കാണ് യോഗം. ജിഎസ്ടി ഇളവ് സംബന്ധിച്ച നയപരമായ തീരുമാനത്തിൽ ഏകോപനമുണ്ടാക്കാനാണ് യോഗം. കേരളം, കർണാടക, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ യോഗത്തില്‍ പങ്കെടുക്കും. ഇതിനായി ധനമന്ത്രി കെഎൻ ബാലഗോപാൽ ഡൽഹിയിൽ എത്തിയിട്ടുണ്ട്.

ജിഎസ്ടി ഇളവ് വരുത്തുമ്പോഴും ഉപഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നും നേട്ടമുണ്ടാക്കുന്നത് കമ്പനികളാണെന്നും ബാലഗോപാൽ പറഞ്ഞിരുന്നു. പഞ്ചാബ്, പശ്ചിമ ബംഗാൾ ധനമന്ത്രിമാർ യോഗത്തല്‍ നിന്ന് വിട്ടുനിന്നേക്കും എന്നാണ് വിവരം.