Headlines

എ കെ ശശീന്ദ്രന്റെ സഹോദരിപുത്രിയുടെ മരണം കൊലപാതകം; കൊലയ്ക്ക് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്ന് പൊലീസ്

കണ്ണൂര്‍ അലവിലില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിപുത്രിയുടെ മരണം കൊലപാതകമെന്ന് നിഗമനം. ഭര്‍ത്താവ് പ്രേമരാജന്‍ എ കെ ശ്രീലേഖയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് അനന്തന്‍ റോഡിലെ കല്ലാളത്തില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്രൈവര്‍ വീട്ടില്‍ എത്തി കോളിംഗ് ബെല്‍ അടിച്ച് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചു കൂട്ടുകയായിരുന്നു. വാതില്‍ തുറന്നപ്പോള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടത്തുന്ന ഘട്ടത്തില്‍ തന്നെ ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗത്ത് മുറിവ് കണ്ടെത്തിയിരുന്നു. മുറിയില്‍ നിന്ന് തന്നെ ഒരു ചുറ്റികയും കണ്ടെത്തിയിരുന്നു.

മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.