Headlines

വിജിൽ തിരോധാനക്കേസ്; കാണാതായ യുവാവിനെ കുഴിച്ചിട്ടെന്ന് കണ്ടെത്തൽ, സുഹൃത്തുക്കൾ പിടിയിൽ

കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിജിലിന്റെ സുഹൃത്തുക്കളായ ദീപേഷ്, നിജിൽ എന്നിവരാണ് അറസ്റ്റിലായത്.

ആറ് വർഷം മുമ്പ് കാണാതായ എലത്തൂർ സ്വദേശി വിജിലിനെ നാല് സുഹൃത്തുക്കൾ ചേർന്ന് കുഴിച്ചിട്ടതാണെന്ന് പൊലീസ് കണ്ടെത്തൽ.

അമിത അളവിൽ ലഹരി മരുന്ന് നൽകിയതിനെ തുടർന്ന് വിജിൽ ബോധരഹിതനായപ്പോൾ സുഹൃത്തുക്കൾ കുഴിച്ചിടുകയായിരുന്നുവെന്നാണ് വിവരം. സരോവരം പാർക്കിൽ കുഴിച്ചിട്ടതാണെന്ന് യുവാക്കളുടെ മൊഴി.
2019 ലാണ് എലത്തൂർ സ്വദേശി വിജിലിനെ കാണാതായത്. കാണാതാവുമ്പോൾ യുവാവിന് 29 വയസായിരുന്നു.