തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ. പിജി ഫിലോസഫി വിദ്യാർത്ഥികളുടേതാണ് പരാതി. അധ്യാപകൻ ക്ലാസ്സിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്നു.കുട്ടികളെ ജാതി വിളിച്ച് അധിക്ഷേപിക്കുന്നത് പതിവെന്നും പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതി.
ഫിലോസഫി അധ്യാപകനായ ജോൺസനെ തിരെയാണ് പിജി വിദ്യാർഥികൾ ഒന്നടക്കം പരാതിയുമായി രംഗത്തെത്തിയത്. വിദ്യാർഥികളോടുള്ള ഈ അധ്യാപകന്റെ പെരുമാറ്റം മോശമായ രീതിയിൽ എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നതാണ് അധ്യാപകന്റെ ഹോബി.പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. വി സിക്കും രജിസ്ട്രാർക്കുമടക്കം വിദ്യാർഥികൾ പരാതി നൽകിയിട്ടും നടപടിയില്ല.പൂർവ്വ വിദ്യാർത്ഥികളും ജോൺസനെതിരെ നിരവധി തവണ പരാതി നൽകിയിട്ടുണ്ട്.