
ഉത്തേജക മരുന്ന് പരിശോധനയില്‍ എന്‍.വി. ഷീനക്ക് തിരിച്ചടിയായത് എന്ത്?
മലയാളി ട്രിപ്പ്ള്‍ ജംപ് താരം എന്‍.വി. ഷീനക്ക് വിലക്കേര്‍പ്പെടുത്തിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യുടെ നടപടിയില്‍ കൂടുതല്‍ വിവരങ്ങള്‍ കാത്ത് കായിക കേരളം. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതാണ് വിലക്കിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഏത് നിരോധിത മരുന്നിന്റെ സാന്നിധ്യമാണ് താരത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയതെന്ന് നാഡ വെളിപ്പെടുത്തിയിട്ടില്ല. സാമ്പിള്‍ ശേഖരിച്ച തീയതിയും എന്നു മുതലാണ് സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വന്നതെന്നുമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. പരിശീലകനോ പോഷകാഹാര വിധഗ്ദ്ധര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വന്നോ എന്നൊക്കെയുള്ള വിവരങ്ങള്‍ ഇനിയും…