Headlines

വോട്ട് കൊള്ളയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന 16 ദിവസത്തെ യാത്ര; വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ബിഹാറില്‍ തുടക്കമായി

വോട്ട് കൊള്ളയ്ക്കും ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനും എതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സാസറാമില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 60 മണ്ഡലങ്ങളിലൂടെ കടന്നുപോകും.

ബിഹാറില്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള സസ്‌റാമില്‍ നിന്നാണ് വോട്ടര്‍ അധികാര്‍ യാത്രയുടെ തുടക്കം.ആദ്യ ദിനം സസ്‌റാമില്‍ ആരംഭിക്കുന്ന യാത്ര വൈകിട്ട് പൊതുസമ്മേളനത്തോടെ ഔറംഗബാദില്‍ സമാപിക്കും. 16 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര 24 ജില്ലകളിലൂടെയും 60 മണ്ഡലങ്ങളിലൂടെയും കടന്നു പോകും. 1300 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന യാത്രയില്‍ തേജ്വസി യാദവ് ഉള്‍പ്പെടെ ഇന്ത്യ മുന്നണി നേതാക്കള്‍ അണിനിരക്കും.

ഈ മാസം മുപ്പതാം തീയതി ആരയില്‍ ആണ് യാത്ര സമാപിക്കുക. സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ ഇന്ത്യ സഖ്യം മെഗാ വോട്ടര്‍ അധികാര്‍ റാലിയും സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബീഹാറില്‍ ആരംഭിക്കുന്ന വോട്ട്അധികാര്‍ യാത്ര രാഷ്ട്രീയമായി കൂടി ഗുണം ചെയ്യും എന്നാണ് കണക്കുകൂട്ടല്‍.